‘കൂടത്തായി ജോളി’യായി അഭിനയിക്കാനിറങ്ങിയ നടിയും കുടുങ്ങി; നടി ഡിനി ഡാനിയലും ലിവിംഗ് ടുഗെദര്‍ ഫ്രണ്ടും കേരളത്തിലെത്തിയാല്‍ അകത്താകും ! ഇരുവര്‍ക്കുമെതിരെ പോക്‌സോ കേസ്‌

 ‘കൂടത്തായി ജോളി’യായി അഭിനയിക്കാനിറങ്ങിയ നടിയും കുടുങ്ങി; നടി ഡിനി ഡാനിയലും ലിവിംഗ് ടുഗെദര്‍ ഫ്രണ്ടും കേരളത്തിലെത്തിയാല്‍ അകത്താകും ! ഇരുവര്‍ക്കുമെതിരെ പോക്‌സോ കേസ്‌

സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിതയായ താരമാണ് ഡിനി ഡാനിയല്‍. എന്നാല്‍ ഡിനിയും ലിവിംഗ് ടുഗെദര്‍ പങ്കാളി വിനയനും എതിരായ പോക്‌സോ കേസ് നടിയ്ക്ക് ക്ഷീണം ചെയ്തിരിക്കുകയാണ്. ജനുവരിയിലാണ് ഇവര്‍ക്കെതിരായ പീഡനക്കേസ് പുറത്തു വരുന്നത്.

ഇപ്പോള്‍ വിദേശത്തുള്ള ഇവര്‍ കേരളത്തിലെത്തിയാല്‍ അറസ്റ്റിലാകുമെന്നുറപ്പാണ്. ഇരുവര്‍ക്കുമെതിരേ പോലീസ് പോക്‌സോ കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വിനയന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ബഹ്റിനില്‍ തുടരവേ ഹൈക്കോടതി തള്ളിയിരുന്നു. അതേസമയം ഡിനി ഡാനിയലിനെതിരെ പെണ്‍കുട്ടിയുടെ മാതാവ് ഇരയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ വീണ്ടും കൊച്ചി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

പെണ്‍കുട്ടിയെ ഫോണ്‍ ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് പോലീസില്‍ പരാതി നല്‍കിയത്. ബിസിനസ് ആവശ്യത്തിനാണ് വിനയന്‍ പെണ്‍കുട്ടിയുടെ മാതാവിനെ പരിചയപ്പെടുന്നത്.

വിനയന്റെ വീട്ടില്‍ ഒരു ദിവസം പെണ്‍കുട്ടിയും അമ്മയും എത്തിയപ്പോഴാണ് പീഡനം നടന്നത്. കുട്ടിയുടെ മാതാവിനെയും കൊണ്ടു ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് ഡിനി പുറത്തു പോയപ്പോഴാണ് വിനയന്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

മകളെ തനിച്ചാക്കി പോകാന്‍ മടിച്ച മാതാവിനെ നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടു പോകുകയായിരുന്നു ഡിനി. പീഡനത്തിലെ വില്ലനെ ഏറെ സഹായിച്ചത് രാവിലെ ഭക്ഷണം വാങ്ങാനായി കുട്ടിയുടെ അമ്മയെ കൂട്ടി ഇറങ്ങുമ്പോള്‍ ഡിനി പറഞ്ഞ വാക്കുകളായിരുന്നു.

‘കൊച്ച് ഉറങ്ങിക്കോട്ടെ…ഇന്നലെ ലേറ്റ് ആയിട്ടല്ലേ വന്നത്..അവളെ വെറുതെ വിളിക്കുന്നത് എന്തിന്? നമ്മള്‍ക്ക് പെട്ടെന്ന് പോയി വരാലോ? ഇച്ച (വിനയന്‍) ഇവിടെയുണ്ടല്ലോ? എന്നാണ് ഡിനി പറഞ്ഞിരുന്നതും.

കുട്ടി അമ്മയോട് സംഭവത്തെക്കുറിച്ച് കുറിച്ചു തുറന്ന് പറഞ്ഞിരുന്നില്ല. മൂന്നാഴ്ച്ചയോളം പെണ്‍കുട്ടി സ്‌കൂളില്‍ പോയതുമില്ല. പരീക്ഷയുടെ റിവിഷനാണെന്നാണ് വീട്ടില്‍ പറഞ്ഞത്.. തുടര്‍ന്ന് സ്‌കൂളില്‍ പോയ പെണ്‍കുട്ടി അദ്ധ്യാപകരോട് പീഡന വിവരം തുറന്നു പറയുകയായിരുന്നു.

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ചന്ദനമഴയാണ് ഡിനിയ്ക്ക് പ്രശസ്തി നേടിക്കൊടുത്തത്. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍,21-ാം നൂറ്റാണ്ട് തുടങ്ങിയ സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

കേരളത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലപാതകം ആസ്പദമാക്കി മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും സിനിമയെടുക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ കൂടത്തായി സിനിമയാക്കുമെന്ന് പറഞ്ഞ് നടി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. സിനിമയിലെ കേന്ദ്ര കഥാപാത്രമായ ഡോളിയായി വേഷമിടുന്നത് താന്‍ തന്നെയാവും എന്നും ഇവര്‍ പറഞ്ഞിരുന്നു.