അമ്മയെ കൊലപ്പെടുത്തി കിടന്നിരുന്ന കട്ടില്‍ തല്ലിയൊടിച്ച് മക്കള്‍ കോഴിക്കൂട് നിര്‍മ്മിച്ചു, നെടുങ്കണ്ടത്ത് നടന്നതു കേട്ട് അമ്പരന്ന് നാട്ടുകാര്‍

 അമ്മയെ കൊലപ്പെടുത്തി കിടന്നിരുന്ന കട്ടില്‍ തല്ലിയൊടിച്ച് മക്കള്‍ കോഴിക്കൂട് നിര്‍മ്മിച്ചു, നെടുങ്കണ്ടത്ത് നടന്നതു കേട്ട് അമ്പരന്ന് നാട്ടുകാര്‍

നെടുങ്കണ്ടം : വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം അമ്മ കിടന്നിരുന്ന കട്ടില്‍ തല്ലിയൊടിച്ച് മക്കള്‍ കോഴിക്കൂട് നിര്‍മ്മിച്ചു. നെടുങ്കണ്ടം അണക്കരമെട്ട് ചരുവിള പുത്തന്‍വീട്ടില്‍ ചന്ദ്രികയെ (75) കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേസില്‍ ചന്ദ്രികയുടെ മകന്‍ അനില്‍ കുമാറിനെയും (49) മകള്‍ അജിതയെയും (40) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ചന്ദ്രിക മരിച്ചു കിടന്ന സ്ഥലം കഴുകി വൃത്തിയാക്കി. ധരിച്ചിരുന്ന സാരി മാറ്റി പുതിയ വസ്ത്രം ധരിപ്പിച്ചു. മാറ്റിയ അഴുക്കു പുരണ്ട സാരി കഴുകി വൃത്തിയാക്കി വീട്ടില്‍ സൂക്ഷിച്ചുവെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

ഫെബ്രുവരി 17ന് രാത്രി 10.30നാണ് കൊലപാതകം നടന്നത്. മദ്യലഹരിയിലായിരുന്ന ചന്ദ്രിക വഴക്കിട്ടതിനെ തുടര്‍ന്ന് അനില്‍ അമ്മയെ ഭിത്തിയില്‍ ഇടിപ്പിച്ച ശേഷം മുറ്റത്തേക്കു വലിച്ചിട്ടു. ബോധരഹിതയായ ചന്ദ്രികയെ പിന്നീട് മക്കള്‍ ഇരുവരും ചേര്‍ന്ന് കട്ടിലില്‍ എടുത്തു കിടത്തി. ഇതിനിടെ ചന്ദ്രിക മരിച്ചു.

ബന്ധു നല്‍കിയ വിവരമാണു കേസില്‍ നിര്‍ണായക വഴിത്തിരിവായത്.  പൊലീസ് എത്തിയെങ്കിലും പ്രതികള്‍ തെളിവു നശിപ്പിച്ചിരുന്നു. തുടര്‍ന്ന് ചന്ദ്രികയുടെ മകനെയും കൊച്ചുമകനെയും സ്ഥിരമായി നിരീക്ഷിച്ചു. അജിതയുടെ മകനെ ചോദ്യം ചെയ്തപ്പോള്‍ തന്നെ പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് അജിതയെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു.
അജിത, മകനായ 24 വയസ്സുകാരന്‍, അനില്‍കുമാര്‍ എന്നിവരെ 3 ഇടങ്ങളിലായാണു ചോദ്യം ചെയ്തത്