24കാരിയായ കാമുകിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് യുവാവ്, രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന്റെ പിന്നാലെയെത്തി തീപടര്‍ന്ന ശരീരവുമായി കെട്ടിപ്പിടിച്ച് യുവതി, ഇരുവരും മരിച്ചു

 24കാരിയായ കാമുകിയെ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് യുവാവ്, രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന്റെ പിന്നാലെയെത്തി തീപടര്‍ന്ന ശരീരവുമായി കെട്ടിപ്പിടിച്ച് യുവതി, ഇരുവരും മരിച്ചു

വിജയവാഡ: ഇരുപത്തിനാലുകാരിയായ നഴ്‌സിനെ മുന്‍കാമുകന്‍ തീ കൊളുത്തിക്കൊന്നു. എന്നാല്‍ യുവതിയുടെ ശരീരത്തില്‍ തീ പടരുന്നതിനിടെ യുവതി കാമുകനെയും ചേര്‍ത്തുപിടിച്ചു. തുടര്‍ന്ന് സാരമായി പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍ വച്ച് മരിച്ചു. കോവിഡ് കെയര്‍ സെന്ററില്‍ ജോലി ചെയ്യുന്ന നഴ്‌സ് ചിന്നാരിയാണ് മരിച്ചത്.

ആന്ധ്രാപ്രദേശ് വിജയവാഡ ഹനുമാന്‍പേട്ടിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മുന്‍ കാമുകന്‍ നാഗഭൂഷണം യുവതിയെ പിന്തുടരുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. നാഗഭൂഷണം കൈയില്‍ കരുതിയ മണ്ണെണ്ണ യുവതിയുടെ മേല്‍ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു.

അവിടെ നിന്ന രക്ഷപ്പെടാന്‍ മുന്‍ കാമുകന്‍ ശ്രമിക്കുന്നതിനിടെ തീപടര്‍ന്ന ശരീരവുമായി യുവതി കയറിപ്പിടിക്കുകയായിരുന്നു. ഓടിയെത്തിയ ആളുകളാണ് ഇരുവരെയും വേര്‍പ്പെടുത്തിയത്. യുവതി സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. സാരമായി പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍വച്ച് മരിച്ചു.

വര്‍ഷങ്ങളായി ഇവര്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് യുവതി അറിയിച്ചു. ഇതോടെ കാമുകന്‍ യുവതിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്യല്‍ തുടങ്ങി. പിന്നീട് യുവതിയുടെ വീട്ടിലെത്തി ബഹളം വെച്ചതോടെ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കി.

ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് യുവാവിനെ വിളിച്ച് താക്കീത് നല്‍കുകയും ചെയ്തു.പ്രശ്‌നമുണ്ടാക്കില്ലെന്ന യുവാവിന്റെ ഉറപ്പിനെ തുടര്‍ന്ന് യുവതി പരാതി പിന്‍വലിക്കുകയായിരുന്നു