ആനക്കറിയില്ലല്ലോ പുറത്തിരിക്കുന്ന കക്ഷി വല്യ പുള്ളിയാണെന്ന്! ആനപ്പുറത്തിരുന്ന് യോഗ ചെയ്യുന്നതിനിടയില്‍ നിലത്ത് വീണ് ബാബാ രാംദേവ്‌-വിഡിയോ

 ആനക്കറിയില്ലല്ലോ പുറത്തിരിക്കുന്ന കക്ഷി വല്യ പുള്ളിയാണെന്ന്! ആനപ്പുറത്തിരുന്ന് യോഗ ചെയ്യുന്നതിനിടയില്‍ നിലത്ത് വീണ് ബാബാ രാംദേവ്‌-വിഡിയോ

ഭോപ്പാൽ: യോഗ ഗുരു ബാബ രാംദേവ് ആനയുടെ പുറത്തുനിന്ന് വീണു. ആനപ്പുറത്ത് ഇരുന്ന് യോഗ ചെയ്യുന്നതിനിടെയാണ് സംഭവം. സംഭവത്തിൽ യോഗ ഗുരുവിന് പരിക്കേറ്റിട്ടില്ല.

മഥുരയിലെ മഹാവനിലെ രാംനരേതി ആശ്രമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. ആനയുടെ പുറത്തിരുന്ന് യോ​ഗ ചെയ്യുന്നതിന് ഇടയിൽ ആന അനങ്ങിയതോടെ ബാലൻസ് നഷ്ടപ്പെട്ട് താഴേക്ക് വീഴുകയായിരുന്നു.

താഴെ വീണതിന് പിന്നാലെ പൊടിതട്ടി ചിരിച്ചുകൊണ്ട് പോകുന്ന രാംദേവിനേയും വീഡിയോയിൽ കാണാം. സമൂഹമാധ്യമങ്ങളിൽ ഇതിന്റെ വീഡിയോ വൈറലായി.