65 വയസുകാരനെ മര്‍ദിച്ചു, കപ്പില്‍ മൂത്രം നിറച്ചു കുടിപ്പിച്ചു, മകനെ കോടാലി കൊണ്ട് അടിച്ചു; യുപിയില്‍ വീണ്ടും ദലിത് പീഡനം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ദലിതനായ 65 വയസുകാരനെ മര്‍ദ്ദിക്കുകയും നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയും ചെയ്തതായി പരാതി. സമൂഹത്തില്‍ വലിയ സ്വാധീനമുളള ചില ആളുകളാണ് ഇതിന് പിന്നിലെന്ന് മുഖ്യപ്രതിയെ പിടികൂടിയതായും പൊലീസ് പറയുന്നു. ഒരു വിധത്തിലുളള ഭീഷണിയും അനുവദിക്കുകയില്ല എന്നും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.ലളിത്പൂരിലെ റോഡാ ഗ്രാമത്തിലാണ് സംഭവം.
സോനു യാദവ് എന്നയാള്‍ തന്നെ നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിച്ചതായി 65കാരനായ അമര്‍ പറയുന്നു. കപ്പില്‍ മൂത്രം നിറച്ച ശേഷം കുടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. കുടിക്കാന്‍ വിസമ്മതിച്ചതോടെ വടി ഉപയോഗിച്ച് തല്ലി. തന്റെ മകനെ കോടാലി കൊണ്ട് അടിച്ചതായും അമര്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് സോനു യാദവിനെതിരെ അമര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ സോനുയാദവ് നിര്‍ബന്ധിച്ചിരുന്നു.
ഇതിന് വഴങ്ങാതിരുന്നതിനെ തുടര്‍ന്നായിരുന്നു പ്രകോപനം. ഉത്തര്‍പ്രദേശില്‍ ദലിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് മറ്റൊരു ദലിത് പീഡനം വാര്‍ത്തയാകുന്നത്.സമൂഹത്തില്‍ വലിയ സ്വാധീനമുളള ചില ആളുകളാണ് ഇതിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
മുഖ്യപ്രതി അറസ്റ്റിലായതായും മറ്റുളളവര്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വഷണം ആരംഭിച്ചു. ഒരു വിധത്തിലുളള ഭീഷണിപ്പെടുത്തലും അനുവദിക്കുകയില്ലെന്നും ലളിത്പൂര്‍ എസ്പി അറിയിച്ചു.