മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട്, നടി കനി കുസൃതി; വാസന്തി മികച്ച ചിത്രം, ലിജോ ജോസ് സംവിധായകന്‍

 മികച്ച  നടന്‍ സുരാജ് വെഞ്ഞാറമൂട്, നടി കനി കുസൃതി; വാസന്തി മികച്ച ചിത്രം, ലിജോ ജോസ് സംവിധായകന്‍

തിരുവനന്തപുരം: അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി എ കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഷിനോസ് റഹ്മാന്‍ സജാസ് റഹ്മാന്‍ എന്നിവര്‍ സംവിധാനം ചെയ്ത വാസന്തിയാണ് മികച്ച ചിത്രം.  മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിറ മികച്ച രണ്ടാമത്തെ ചിത്രമായി. ജെല്ലിക്കെട്ടിന്റെ സംവിധായകന്‍ ലിജോ ജോസ് ആണ് മികച്ച സംവിധായകന്‍.

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളുടെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂടിനെ മികച്ച നടനായി തെരഞ്ഞെടുത്തു. ബിരിയാണിയിലെ അഭിനയത്തിന് കനി കുസൃതി മികച്ച നടിയായി.

ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് അധ്യക്ഷനായ ജൂറിയാണ് പോയ വര്‍ഷത്തെ മികച്ച സിനിമകളേയും അഭിനേതാക്കളേയും സാങ്കേതിക പ്രവര്‍ത്തകരേയും തെരഞ്ഞെടുത്തത്.