ഇനി എനിക്ക് മുഖ്യമന്ത്രി അപ്പൂപ്പനോട് ഒരു ചോദ്യം ചോദിക്കാനുണ്ട്..എന്റെ ക്ലാസ് കൂടി ഹൈടെക്ക് ആക്കി നല്‍കുമോ അപ്പൂപ്പാ! കുഞ്ഞു ശങ്കരന് മുഖ്യമന്ത്രിയുടെ മറുപടി എത്തി

 ഇനി എനിക്ക് മുഖ്യമന്ത്രി അപ്പൂപ്പനോട് ഒരു ചോദ്യം ചോദിക്കാനുണ്ട്..എന്റെ ക്ലാസ് കൂടി ഹൈടെക്ക് ആക്കി നല്‍കുമോ അപ്പൂപ്പാ! കുഞ്ഞു ശങ്കരന് മുഖ്യമന്ത്രിയുടെ മറുപടി എത്തി

‘ഗയ്സ്, ഞാന്‍ ഒരു കിടിലന്‍ വീഡിയോയുമായാണ് നിങ്ങളുടെ മുന്‍പില്‍ വരുന്നത്’ എന്ന ആമുഖത്തോടെയാണ് ശങ്കരന്‍ എന്ന കൊച്ചു മിടുക്കന്‍ സോഷ്യല്‍മീഡിയയില്‍ വൈറലായത്. നിക്കറില്‍ അലക്കിയും, അടുത്തുള്ള പലചരക്കു കടയിലേക്ക് പോയി ട്രാവല്‍ വ്‌ളോാഗ് ചെയ്തും ഈ ഒന്‍പതു വയസുകാരന്‍ ശ്രദ്ധ നേടി.

ഇപ്പോഴിതാ, മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യം ചോദിച്ചും ശങ്കരന്‍ വീണ്ടും വൈറലായി. തന്റെ ക്ലാസ് കൂടി ഹൈടെക് ആക്കി നല്‍കുമോയെന്നായിരുന്നു നിധിന്റെ ചോദ്യം.

ഹൈടെക് ആക്കുക മാത്രമല്ല മുഴുവന്‍ സ്‌കൂളുകളെയും അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്നും വിദ്യാലയങ്ങളില്‍ ഐടി പഠനത്തിന് പ്രത്യേക പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.