കാഴ്ചയിൽ ഒരു കുഞ്ഞൻ, വില 2,91,011 രൂപ; പ്രിയങ്ക ചോപ്രയുടെ മഞ്ഞ ബാഗ് വൈറൽ

 കാഴ്ചയിൽ ഒരു കുഞ്ഞൻ, വില 2,91,011 രൂപ; പ്രിയങ്ക ചോപ്രയുടെ മഞ്ഞ ബാഗ് വൈറൽ

താരസുന്ദരി പ്രിയങ്ക ചോപ്രയുടെ സ്റ്റൈൽ പിന്തുടരുന്ന ഫാഷൻ പ്രേമികൾ നിരവധിയാണ്. വസ്ത്രങ്ങളിലെ പുതുമയ്ക്ക് പുറമേ ആഭരണങ്ങളിലും മറ്റ് ആക്സസറീസിലും നടി നൽകുന്ന ശ്രദ്ധയാണ് ഇതിന് പ്രധാന കാരണം. പ്രിയങ്കയുടെ ഓൾ ബ്ലാക് ഔട്ട്ഫിറ്റിലുള്ള ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടിയിരിക്കുന്നത്.

ബ്ലാക് പാന്റിനൊപ്പം ഷീർ ടോപ്പും ഓവർകോട്ടുമാണ് പ്രിയങ്കയുടെ വേഷം. പുത്തൻ ഹെയർസ്റ്റൈലിലാണ് പ്രിയങ്ക തിളങ്ങിയത്. എന്നാൽ ചിത്രത്തിൽ ആരാധകർ കൂടുതൽ ശ്രദ്ധിച്ചത് താരസുന്ദരിയുടെ കൈയിലെ ബാ​ഗാണ്. മഞ്ഞ നിറത്തിലെ ബാ​ഗ് കറുത്ത വസ്ത്രത്തിനൊപ്പം ഏറെ തിളങ്ങി.

ഫെൻഡി എന്ന ഇറ്റാലിയൻ ആഡംബര ബ്രാൻഡിന്റെ ബാ​ഗാണ് പ്രിയങ്കയുടെ കൈയിലുള്ളത്. കാഴ്ചയിൽ ഒരു കുഞ്ഞൻ ബാ​ഗാണെങ്കിലും വില കേട്ടാൻ ഞെട്ടുമെന്നുറപ്പാണ്. 3,980 അമേരിക്കൻ ഡോളർ (2,91,011 ഇന്ത്യൻ രൂപ) ആണ് പ്രിയങ്കയുടെ ബാ​ഗിന്റെ വില.