കോവിഡ് രോഗികള്‍ക്ക് ജീവന്റെ ഉറപ്പുമായി പരബ്രഹ്മ റിസേര്‍ച്ച് സെന്റര്‍; പരബ്രഹ്‌മയുടെ മരുന്ന് കഴിച്ച് രണ്ടാം ദിനം കൊവിഡ് മുക്തി നേടിയതായി അനുഭവസ്ഥര്‍ ! ഒരു ലക്ഷം പേർക്ക് രക്ഷയായി ഇമ്യൂണിറ്റി ബൂസ്റ്റർ! സംഭവം സത്യമെങ്കില്‍ ഇനി ആശ്വസിക്കാം..കൊവിഡിനെ നമുക്ക് പമ്പകടത്താം!

ലോകമെങ്ങും അനേകായിരം പേരുടെ ജീനെടുത്തും നിരവധി പേരെ നിത്യദുരിത്തിലേക്ക് തള്ളിവിട്ടും കൊവിഡ് മഹാമാരി ദിവസംതോറും മുന്നോട്ട് കുതിക്കുകയാണ്. വാക്‌സിന്‍ പരീക്ഷണങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളിലായി നടന്നുവരുന്നു.
റഷ്യ ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തിയതായി അവകാശപ്പെടുന്നു. ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷണങ്ങള്‍ തകൃതിയായി നടന്നുവരുന്നു. ഇതിനിടയില്‍ ആശ്വാസകരമായ വാര്‍ത്തയാണ് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പരബ്രഹ്‌മ ആയൂര്‍വേദ റിസര്‍ച്ച് സെന്ററില്‍ നിന്നും വരുന്നത്.
വൈറസ് രോഗങ്ങളെ പൂര്‍ണ്ണമായും അതിജീവിക്കാന്‍ പരബ്രഹ്മ ആയുര്‍വേദ റിസേര്‍ച്ച് സെന്റര്‍ ഒറ്റമൂലി വികസിപ്പിച്ചു വിജയിച്ചുവെന്ന വാര്‍ത്തയെ തുടര്‍ന്ന് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പരബ്രഹ്മ തേടി ആയിരക്കണക്കിന് രോഗികളാണ് എത്തുന്നത്.
പരബ്രഹ്മയുടെ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കഴിച്ച് കോവിഡ് പോസിറ്റീവ് ആയ രോഗികള്‍ക്ക് രുചിയില്ലായ്മ, മണമില്ലായ്മ, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നീ അവസ്ഥകള്‍ക്ക് മാറ്റമുണ്ടാകുന്നു. ഇതിലൂടെ രോഗി നെഗറ്റീവയതായി ഡോക്ടര്‍മാര്‍ മനസിലാക്കി രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യുന്നു.
റിസർച്ച് സെന്റർ വികസിപ്പിച്ച ഇമ്യൂണിറ്റി ബൂസ്റ്റർ ഇപ്പോൾ ചർച്ചയാകുന്നു. ഔഷധം 500ലേറെ രോഗികൾക്ക് നല്കി 2 ദിവസം കൊണ്ട് ടെസ്റ്റ് നെഗറ്റീവാക്കി. 500ലേറെ രോഗികൾക്ക് മരുന്ന് നല്കി രണ്ടാമത്തെ ദിവസം ടെസ്റ്റ് നെഗറ്റീവാക്കിയ റിസൾട്ട് ഗവേഷണ കേന്ദ്രം പുറത്ത് വിട്ടു.
രണ്ട് ദിവസത്തിനുള്ളിൽത്തന്നെ മരുന്നു കഴിച്ച കോവിഡ് പോസിറ്റീവായ രോഗികൾ നെഗറ്റീവായിരുന്നു എന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. എന്നാൽ ഇതിന്റെ ശാസ്ത്രീയ അംഗീകാരം ലഭിച്ചിട്ടില്ല.
കോവിഡ് 19നു ഇമ്യൂണിറ്റി ഫുഡ് സപ്ലിമെന്റും കഷായവുമാണ് ഉപയോഗിക്കുന്നത്. ഇതിനകം 13000ത്തോളം രോഗികളിൽ പരബ്രഹ്മ റിസർച്ച് സെന്റർ ആയുർവേദ മരുന്ന് ഉപയോഗിച്ചു എങ്കിലും രോഗികളുടെ ടെസ്റ്റ് റിപ്പോർട്ട് ഇപ്പോഴാണ് പുറത്ത് വിടുന്നത്.
രോഗികള്‍ക്ക് മരുന്ന് നല്‍കി രണ്ട് ദിവസം കൊണ്ട് നെഗറ്റീവ് ആയതിന്റെ റിപ്പോര്‍ട്ട് തങ്ങളുടെ പക്കലുണ്ടെന്നും എന്നാല്‍ പിന്തുണ നല്‍കിയിട്ടുള്ള ഡോക്ടര്‍മാര്‍ക്കെതിരെ നടപടികള്‍ ഉണ്ടാകില്ലെന്ന് ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷനും, സര്‍ക്കാരും ഉറപ്പ് നല്‍കിയാല്‍ വിശദവിവരങ്ങളും രോഗികളുടെ വീഡിയോ സഹിതം പരസ്യപ്പെടുത്താന്‍ തയ്യാറാണെന്നും റിസേര്‍ച്ച് സെന്റര്‍ വക്താവ് അറിയിച്ചു.എല്ലാ രേഖകളോടെയാണ് റിസേര്‍ച്ച് സെന്റര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ ഉറപ്പിച്ച് പറയുന്നു.
കർണ്ണാടകത്തിൽ 10000ത്തിലേറെ ആളുകൾക്ക് പരബ്രഹ്മയുടെ ഇമ്യൂണിറ്റി ബൂസ്റ്റർ എന്ന ഫുഡ് സപ്ലിമെന്റ് പൗഡർ നല്കി. കോവിഡ് പോസ്റ്റിറ്റീവ് രോഗികൾക്ക് ഈ പൗഡർ നല്കിയപ്പോൾ 2 ദിവസത്തിനുള്ളിൽ ഫലം നെഗറ്റീവായി എന്ന് റിസർച്ച് കേന്ദ്രം അവകാശപ്പെടുന്നു എങ്കിലും കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ ഇത് ഔദ്യോഗികമായി പറയാൻ ആവില്ല. ഇതുമായി ബന്ധപ്പെട്ട് ആന്ധ്രയിൽ 500 പേർക്ക് അവിടുത്തേ പാർലിമെന്റ് അംഗത്തിന്റെ നേതൃത്വത്തിൽ ഈ ഇമ്യൂണിറ്റി ബൂസ്റ്റർ നല്കുകയാണ്.
58 ഓളം പാരമ്പര്യവൈദ്യന്‍മാരും നിരവധി ആയുര്‍വേദ ഡോക്ടര്‍മാരും സേവനം അനുഷ്ഠിക്കുന്ന സ്ഥാപനമാണ് പരബ്രഹ്മ ആയുര്‍വേദ ഹോസ്പിറ്റല്‍. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, ബംഗലൂരു എന്നിവിടങ്ങളില്‍ ആശുപത്രിയ്ക്ക് ശാഖകളുണ്ട്.
നൂറിലധികം കോവിഡ് പോസിറ്റീവ് രോഗികള്‍ക്കാണ് ഇതുവരെ മരുന്ന് നല്‍കി സുഖപ്പെടുത്തിയത്. ഈ മരുന്ന് ഉപയോഗിക്കുന്നതിലൂടെ ഇമ്മ്യൂണിറ്റി പവര്‍ കൂടുക മാത്രമല്ല, വൈറസിനെ പൂര്‍ണ്ണമായും നശിപ്പിക്കുകയും ഭാവിയില്‍ വൈറസ് രോഗത്തില്‍ നിന്നും തടയുകയും ചെയ്യുമെന്നും ഇവര്‍ അവകാശപ്പെടുന്നു.