80 ലക്ഷത്തിന്റെ കാരുണ്യവുമായി ഭാഗ്യദേവത വന്നുകയറിയത് സൈക്കിള്‍ റിപ്പയറിങ് ഷോപ്പിലേ കുംഭകോണം സ്വദേശിയുടെ കൈകളിലേക്ക്

 80 ലക്ഷത്തിന്റെ കാരുണ്യവുമായി ഭാഗ്യദേവത വന്നുകയറിയത് സൈക്കിള്‍ റിപ്പയറിങ് ഷോപ്പിലേ കുംഭകോണം സ്വദേശിയുടെ കൈകളിലേക്ക്

കൊച്ചി :  കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം സൈക്കിള്‍ റിപ്പയറിങ് ഷോപ്പിലെ തൊഴിലാളിക്ക്. കോതമംഗലം തങ്കളത്തെ സൈക്കിള്‍ റിപ്പയറിങ് ഷോപ്പ് തൊഴിലാളി ഷണ്‍മുഖത്തിനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. തമിഴ്‌നാട് കുംഭകോണം സ്വദേശിയാണ് ഷണ്‍മുഖം.

സൈക്കിള്‍ റിപ്പയറിങ് ഷോപ്പിലെ ചെറിയ വരുമാനം കൊണ്ടാണ് ഷണ്‍മുഖവും കുടുംബവും ജീവിതം മുന്നോട്ട് കൊണ്ടുപോയത്. വരുമാനത്തില്‍നിന്ന് ഒരു വീതം മാറ്റി വച്ച് പതിവായി ലോട്ടറിയെടുക്കുമായിരുന്നു.

ചില്ലറ വില്‍പനക്കാരനായ ജോസഫിന്റെ കയ്യില്‍നിന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. നാട്ടില്‍ ഒരു നല്ല വീട് വയ്ക്കണം. മകനെ നന്നായി പഠിപ്പിക്കണം. ലക്ഷാധിപതിയായപ്പോഴും ചെറിയ ആഗ്രഹങ്ങള്‍ മാത്രമാണ് ഷണ്‍മുഖത്തിനുള്ളത്.

കടയുടമയുടെ സഹായത്തോടെ സമ്മാനാര്‍ഹമായ ടിക്കറ്റ് ഷണ്‍മുഖം ബാങ്കില്‍ ഏല്‍പിച്ചു. ലോട്ടറി അടിച്ചെങ്കിലും സൈക്കിള്‍ റിപ്പയറിങ് ഷോപ്പിലെ ജോലി തുടരാന്‍ തന്നെയാണ് ഷണ്‍മുഖത്തിന്റെ തീരുമാനം.