ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ വാക്‌സിന്‍ പരീക്ഷണത്തിന് വിധേയമായ ഒരാളില്‍ വിപരീത ഫലം, കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തി

 ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ വാക്‌സിന്‍ പരീക്ഷണത്തിന് വിധേയമായ ഒരാളില്‍ വിപരീത ഫലം, കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തി

A doctor is holding a coronavirus vaccine. The concept of vaccination, medicine, healthcare.

ന്യൂജഴ്‌സി: ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ കോവിഡ് വാക്‌സിന്‍ പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ചു. വാക്‌സിന്‍ പരീക്ഷണത്തിന് വിധേയമായ ഒരാളില്‍ വിപരീത ഫലം കണ്ടതിനെ തുടര്‍ന്നാണ് പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ചത്.

എന്നാല്‍ എന്ത് വിപരീത ഫലമാണ് ഉണ്ടായത് എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. കോവിഡ് വാക്‌സിനിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് ഇപ്പോള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്.

സെപ്തംബര്‍ 23ടെയാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ വാക്‌സിന്‍ പരീക്ഷണം അവസാന ഘട്ടത്തിലേക്ക് കടന്നത്. യുഎസില്‍ ഉള്‍പ്പെടെ 60,000ളം പേരിലാണ് മൂന്നാം ഘട്ട പരീക്ഷണം നടക്കുന്നത്.