അതിവേഗത്തില്‍ വന്ന ഫെറാരി കാര്‍ ഇടിച്ചു തെറിപ്പിച്ച് ശരീരത്തിലൂടെ കയറിയിറങ്ങി; 50 കാരന്‍ മരിച്ചു

 അതിവേഗത്തില്‍ വന്ന ഫെറാരി കാര്‍ ഇടിച്ചു തെറിപ്പിച്ച് ശരീരത്തിലൂടെ കയറിയിറങ്ങി; 50 കാരന്‍ മരിച്ചു

ഹൈദരാബാദ്: തെലങ്കാനയില്‍ ഫെറാരി കാര്‍ ശരീരത്തിലൂടെ കയറിയിറങ്ങി 50 കാരന് ദാരുണാന്ത്യം. നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ വാച്ച്മാനാണ് മരിച്ചത്.

ഹൈദരാബാദിലെ മാതപൂരിലാണ് സംഭവം. അതിവേഗത്തില്‍ വന്ന ഫെറാരി കാര്‍ ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. കാര്‍ ഡ്രൈവര്‍ നവീന്‍ കുമാറിനെ അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

യേശു ബാബു എന്നയാളാണ് അപകടത്തില്‍ മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ജൂബിലി ഹില്‍സില്‍ നിന്ന്് മാതപൂരിലേക്ക് പോകുകയായിരുന്നു നവീന്‍ കുമാര്‍. യേശു ബാബു തത്ക്ഷണം മരിച്ചതായി പൊലീസ് പറഞ്ഞു.