തൃശൂരില്‍ മൂന്നാഴ്ച്ചക്കിടെ ഒമ്പതാമത്തെ കൊലപാതകം, 32കാരനായ യുവാവിനെ വെട്ടിക്കൊന്ന നിലയില്‍ കണ്ടെത്തി

തൃശൂര്‍ : തൃശൂരില്‍ വീണ്ടും കൊലപാതകം. തിരുവില്വാമല പട്ടിപ്പറമ്പില്‍ യുവാവിനെ വെട്ടിക്കൊന്നു. ഒറ്റപ്പാലം സ്വദേശി റഫീഖ് (32) ആണ് കൊല്ലപ്പെട്ടത്.
വാടകവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കഞ്ചാവ് കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട റഫീഖ്. ഇയാളുടെ സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിന് വെട്ടേറ്റു.
കഞ്ചാവു വില്‍പ്പനയിലെ പണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൂന്നാഴ്ചയ്ക്കിടെ തൃശൂര്‍ ജില്ലയില്‍ ഉണ്ടാകുന്ന ഒമ്പതാമത്തെ കൊലപാതകമാണ് റഫീഖിന്റേത്.