മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ അടിച്ചു മാറ്റിയ ആ സീരിയല്‍ നടന്‍ ദാ ഇയാളാണ്..

തൃശൂർ; മുക്കുപണ്ടം പണയംവച്ച് സംസ്ഥാനത്തെ വിവിധ പണമിടപാട് സ്ഥാപനങ്ങളിൽനിന്ന് ലക്ഷങ്ങൾ തട്ടിയ സീരിയൽ താരം അറസ്റ്റിൽ. മുള്ളൂർക്കര ആറ്റൂർ പാറപ്പുറം പൈവളപ്പിൽ മുഹമ്മദ് ഫാസിലാണു (25) പിടിയിലായത്. വടക്കാഞ്ചേരിയിലെ 7 ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു ലക്ഷങ്ങൾ തട്ടിയ കേസിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പൊലീസിന്റെ കയ്യിൽ അകപ്പെട്ടത്. നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
വടക്കാഞ്ചേരി തട്ടിപ്പു കേസിന്റെ അന്വേഷണത്തിനിടെ ചാവക്കാട് തിരുവത്രയിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ പ്രതി ഒളിവിൽ കഴിയുന്നുണ്ടെന്നു പൊലീസിന് വിവരം കിട്ടി. തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാൾ പിടിയിലാവുകയായിരുന്നു. ടിവി സീരിയലുകളിലെയും ആൽബങ്ങളിലെയും അഭിനേതാവായ മുഹമ്മദ് ഫാസിൽ ഒറ്റപ്പാലം സ്റ്റേഷനുകളിൽ എടിഎം കവർച്ച കേസുകളിലും വഞ്ചന കേസുകളിലും പ്രതിയാണ്.
മംഗലാപുരത്ത് ഹൈവേയിൽ കവർച്ച നടത്തിയ സംഭവത്തിലും വിവിധ സ്റ്റേഷനുകളിൽ വാഹനങ്ങൾ വാടകയ്ക്കെടുത്തു പണയം വച്ചു തട്ടിപ്പു നടത്തിയ സംഭവങ്ങളിലും ഇയാൾ പ്രതിയാണെന്നു പൊലീസ് വിശദീകരിച്ചു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.