ആട് ഏത് ചെമ്മരിയാട് ഏത് എന്ന് രാഹുല്‍ഗാന്ധിക്കോ പ്രിയങ്ക ഗാന്ധിക്കോ അറിയില്ല, പാടത്തെ വിളകളുടെ ഇലകള്‍ കണ്ട് അതേത് വിളയാണെന്ന് തിരിച്ചറിയാന്‍ ഗാന്ധി സഹോദരങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി

ഡല്‍ഹി : കാര്‍ഷിക ബില്ലുകളുമായി ബന്ധപ്പെട്ട് രാജ്യത്തെ കര്‍ഷകരെ കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്. ആട് എത് ചെമ്മരിയാട് ഏതെന്ന് രാഹുല്‍ഗാന്ധിക്കോ പ്രിയങ്ക ഗാന്ധിക്കോ അറിയില്ല. പാടത്തെ വിളകളുടെ ഇലകള്‍ കണ്ട് അതേത് വിളയാണെന്ന് തിരിച്ചറിയാന്‍ ഗാന്ധി സഹോദരങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ബിജെപി കര്‍ഷക വിഭാഗത്തിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയാണ് കേന്ദ്ര ജല്‍ശക്തി മന്ത്രിയായ ഗജേന്ദ്ര സിങ് ഷെഖാവത്ത്.

കാര്‍ഷികനിയമങ്ങള്‍ക്കെതിരേ പഞ്ചാബില്‍ ഖേതി ബച്ചാവോ യാത്ര എന്ന പേരില്‍ മൂന്നുദിവസത്തെ പ്രതിഷേധ പരിപാടികള്‍ കോണ്‍ഗ്രസ് നടത്തിയിരുന്നു. ഇതിനുപുറമേ രാജ്യമെമ്പാടും കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ട്.