സുനിച്ചന്‍ തൂങ്ങിച്ചത്തു എന്നു കേട്ടു, ഞാനും സുനിച്ചനും ബര്‍ണാച്ചനും കൂടി സിനിമയ്ക്ക് പോയിട്ട് തിരിച്ചു വരുമ്പോഴാണ് ഒരു കൂട്ടുകാരന്‍ ആത്മഹത്യാ വാര്‍ത്ത വിളിച്ചു പറയുന്നത്..; മഞ്ജു സുനിച്ചന്‍ പറയുന്നു

 സുനിച്ചന്‍ തൂങ്ങിച്ചത്തു എന്നു കേട്ടു, ഞാനും സുനിച്ചനും ബര്‍ണാച്ചനും കൂടി സിനിമയ്ക്ക് പോയിട്ട് തിരിച്ചു വരുമ്പോഴാണ് ഒരു കൂട്ടുകാരന്‍ ആത്മഹത്യാ വാര്‍ത്ത വിളിച്ചു പറയുന്നത്..; മഞ്ജു സുനിച്ചന്‍ പറയുന്നു

ബിസ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരേ പോലെ തിളങ്ങുന്ന മഞ്ജുസുനിച്ചന്‍ സ്വകാര്യ ജീവിതത്തെക്കുറിച്ചു ഒരുപാട് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. സുനീച്ചനുമായി വിവാഹ മോചിതയാകുന്നുവെന്നും സുനിച്ചന്‍ ആത്മ ഹത്യ ചെയ്തുവെന്നും സോഷ്യല്‍ മീഡിയ ആഘോഷിച്ചു.

‘ഞാനും സുനിച്ചനും തമ്മില്‍ പിരിഞ്ഞു എന്നതായിരുന്നു മറ്റൊരു കഥ. അതും ആള്‍ക്കാരുടെ മറ്റൊരു സന്തോഷം. ഞങ്ങളെ അതൊരിക്കലും ബാധിച്ചിട്ടില്ല. പണ്ടു മുതലേ ഇത്തരം പ്രചരണങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട്.

സുനിച്ചന്‍ തൂങ്ങിച്ചത്തു എന്നു വരെ കേട്ടു. ഞാനും സുനിച്ചനും ബര്‍ണാച്ചനും കൂടി സിനിമയ്ക്ക് പോയിട്ട് തിരിച്ച്‌ വീട്ടിലേക്ക് വരുമ്ബോള്‍ ഒരു കൂട്ടുകാരന്‍ വിളിച്ചാണ് ആ കാര്യം പറഞ്ഞത്.

ചില വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ മഞ്ജു ഉപേക്ഷിച്ചു, സുനിച്ചന്‍ ആത്മഹത്യ ചെയ്തു എന്ന് സുനിച്ചന്റെ ഫോട്ടോ വച്ച്‌ ആദരാഞ്ജലി പോസ്റ്റര്‍ വന്നത്രേ. അതു ചിലരുടെ വേറെ ഒരു സുഖം. ഞാന്‍ സാധാരണക്കാരിയാണല്ലോ. ദേഷ്യം വരുക സ്വാഭാവികം….’മഞ്ജു പറയുന്നു.