അന്ന് സ്വിമ്മിംഗ് പൂളിന്റെ അടുത്ത് വരെ നന്ദനയുടെ കാല്‍പ്പാദം ഉണ്ടായിരുന്നു, നിര്‍ണായകമായ ആ ദൃശ്യം അന്നവര്‍ വീഡിയോയില്‍ പകര്‍ത്തി, അല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ജയിലില്‍ പോയേനെ; മനസ്സു തുറന്ന് കെഎസ് ചിത്ര

മകള്‍ നന്ദനയുടെ വിയോഗത്തിലൂടെയാണ് ചിത്ര എന്ന ഗായിക ആദ്യമായി തളരുന്നത്.  ഇന്നും വളരെ വേദനയോടെ ഓര്‍ക്കുന്നു ആ ദുരന്തം. നന്ദനയുടെ മരണം സ്വിമ്മിംഗ് പൂളില്‍ വീണായിരുന്നു. എങ്ങനെ പൂളില്‍ കുട്ടി എന്നത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുന്നു. ദുബായില്‍ വെച്ചായിരുന്നു സംഭവം.

കുഞ്ഞിനു ഒരിക്കലും തുറക്കാന്‍ പറ്റാത്ത ഗേറ്റ് ആയിരുന്നു സ്വിമ്മിംഗ് പൂളില്‍ ഉള്ളത്. അത് കുട്ടി എങ്ങിനെ തുറന്നു.. അങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ ഇന്നും നിലനിക്കുന്നു. സ്വിമ്മിംഗ് പൂളിന്റെ അടുത്തു വരെ മകളുടെ കാല്‍പാദം ഉണ്ടായിരുന്നു. പോലീസ് അത് പകര്‍ത്തി കൊണ്ടു പോകുകയും ചെയ്തു.

ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ അന്ന് ജയിലില്‍ പോകേണ്ടിവന്നെനെ.. അതാണ്‌ ദുബായിലെ നിയമം. തന്റെ ദുഃഖങ്ങള്‍ താന്‍ ആരോടും പറയാന്‍ ആഗ്രഹിക്കുന്നില്ല .അത് എന്റേത് മാത്രമാണ് അത് എന്നും അങ്ങനെ തന്നെ തുടരും .ചിത്ര പറയുന്നു.