സങ്കടകരം, കണ്ണൂരില്‍ കൊവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടര്‍ന്ന് മരിച്ചു, കുഞ്ഞ് വെന്റിലേറ്ററില്‍

 സങ്കടകരം, കണ്ണൂരില്‍ കൊവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടര്‍ന്ന് മരിച്ചു, കുഞ്ഞ് വെന്റിലേറ്ററില്‍

കണ്ണൂർ : കോവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടർന്നു മരിച്ചു. കാസർകോട് മുള്ളേരി സമീറ (36) ആണ് പരിയാരം മെഡിക്കൽ കോളജിൽ മരിച്ചത്. ശ്വാസംമുട്ടലും മറ്റ് അസുഖങ്ങളെയും തുടർന്ന് 8നു നടത്തിയ പരിരോധനയിലാണു കോവിഡ് സ്ഥിരീകരിച്ചത്.

തുടർന്നാണു പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് മാസം തികഞ്ഞില്ലെങ്കിലും അമ്മയുടെയും കുട്ടിയുടെയും ജീവൻ രക്ഷിക്കാൻ സിസേറിയൻ നടത്തി. എന്നാൽ സമീറ മരണത്തിനു കീഴടങ്ങുകയായിരുന്നു. കുട്ടി വെന്റിലേറ്ററിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.