മിമിക്രി കലാകാരനും തബലിസ്റ്റുമായി സ്റ്റേജ് പ്രോഗ്രാമുകളിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ഹനീഫ് ബാബു വാഹനാപകടത്തില്‍ മരിച്ചു

 മിമിക്രി കലാകാരനും തബലിസ്റ്റുമായി സ്റ്റേജ് പ്രോഗ്രാമുകളിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ഹനീഫ് ബാബു വാഹനാപകടത്തില്‍ മരിച്ചു

സംവിധായകന്‍ ഹനീഫ് ബാബു വാഹനാപകടത്തില്‍ മരിച്ചു. ‘ഒറ്റപ്പെട്ടവര്‍’ എന്ന ആദ്യ സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോഗം.

ഓമശ്ശേരി- കോടഞ്ചേരി റോഡില്‍ കോടഞ്ചേരി ശാന്തി നഗറില്‍ വെച്ച് കഴിഞ്ഞ ദിവസം രാത്രി‌ ഹനീഫ് സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡില്‍ വീണു കിടന്ന ഹനീഫിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ: മുംതാസ്. മക്കള്‍: റിന്‍ഷാദ്, ആയിഷ, ഫാത്തിമ. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ കാരശ്ശേരി തണ്ണീര്‍പൊയില്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.