ഒരു ഡിജിറ്റൽ ഭൂമി കാർഡ് കൂടി എത്തുന്നു, കേന്ദ്രസർക്കാറിനെ ഏറ്റവും പുതിയ നിയമം അറിയാം

 ഒരു ഡിജിറ്റൽ ഭൂമി കാർഡ് കൂടി എത്തുന്നു, കേന്ദ്രസർക്കാറിനെ ഏറ്റവും പുതിയ നിയമം അറിയാം

ഇപ്പോൾ എല്ലാം ഡിജിറ്റലിലേക്ക് മാറുന്ന സമയം ഒരു ഡിജിറ്റൽ ഭൂമി കാർഡ് കൂടി എത്തുന്നു,  നമ്മൾ ഒരു ഭൂമി വാങ്ങി വെക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ അതുമായി ബന്ധപ്പെട്ട് സൂക്ഷിക്കേണ്ടി വരുന്നു.

അതായത് ആധാരം, നികുതിയടച്ച രസീതുകൾ, കൈവകാശ സർട്ടിഫിക്കറ്റുകൾ അങ്ങനെ പലതരം സർട്ടിഫിക്കറ്റുകൾ സൂക്ഷിക്കേണ്ടി വരുന്നതു കൊണ്ടുതന്നെ ഒക്ടോബർ 10, 2020 മുതൽ കേന്ദ്ര സർക്കാർ എല്ലാ രേഖകളും കൂടി സംയോജിപ്പിച്ച് ഒരു ഭൂമി കാർഡ് എന്ന രീതിയിലായിരിക്കും ഉടമസ്ഥർക്ക് നൽകുവാൻ പോകുന്നത്.

ഇന്നുമുതൽ അതിനു തുടക്കം ഇട്ടിരിക്കുകയാണ്, രേഖകൾ സൂക്ഷിക്കാൻ എളുപ്പത്തിനും, ഡിജിറ്റലൈസ് ചെയ്യുവാനും ഒക്കെയാണ് ഇങ്ങനെയൊരു സംവിധാനം കൊണ്ടുവന്നത്, ആയതിനാൽ തന്നെ ഇനി എന്ത് ആവശ്യങ്ങൾക്കും ഈ ഒരു ഭൂമി കാർഡ് തന്നെയാണ് നമ്മൾ പലയിടങ്ങളും സമർപ്പിക്കേണ്ടത്.