അവളുടെ ശ്രുതിമധുരമായ ആലാപനം ‘ഏക ഭാരതം ശ്രേഷ്ഠഭാരതത്തിന്റെ’ അന്തസത്ത ശക്തിപ്പെടുത്തുന്നു!’ അതിര്‍ത്തികള്‍ ഭേദിച്ച പാട്ടിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

 അവളുടെ ശ്രുതിമധുരമായ ആലാപനം ‘ഏക ഭാരതം ശ്രേഷ്ഠഭാരതത്തിന്റെ’ അന്തസത്ത ശക്തിപ്പെടുത്തുന്നു!’ അതിര്‍ത്തികള്‍ ഭേദിച്ച പാട്ടിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

ഡല്‍ഹി: ഹിമാചല്‍പ്രദേശിലെ നാടോടി ഗാനം പാടി ദേശീയശ്രദ്ധ നേടിയ മലയാളി പെണ്‍കുട്ടിയായ ദേവികയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ദേവിക എന്ന കുട്ടിയെ ഓര്‍ത്ത് അഭിമാനം! അവളുടെ ശ്രുതിമധുരമായ ആലാപനം ‘ഏക ഭാരതം ശ്രേഷ്ഠഭാരതത്തിന്റെ’ അന്തസത്ത ശക്തിപ്പെടുത്തുന്നു!’- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മലയാളത്തിലാണ് ഒന്‍പതാംക്ലാസുകാരിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘ചംപാ കിത്തനി ദൂര്‍’ എന്ന് തുടങ്ങുന്ന ഹിമാചലിന്റെ തനത് നാടോടി ഗാനമാണ് ദേവിക പാടി ഹിറ്റാക്കിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ നാല്‍പ്പത് ലക്ഷം പേരാണ് ദേവികയുടെ ഗാനം കണ്ടത്. ഗാനം ശ്രദ്ധിച്ച ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂറും ദേവികയെ അഭിനന്ദിച്ചിരുന്നു. അദ്ദേഹം ദേവികയെ ഹിമാചലിലേക്ക് ക്ഷണിക്കുകയും ചെയ്തു.