ഹെല്‍മറ്റ് ഇല്ലെന്ന കാരണത്താല്‍ ഷജീം കരണത്ത് അടിച്ചത്‌ സ്വന്തം പിതാവിനെക്കാള്‍ പ്രായമുള്ള വൃദ്ധനെ, സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രം വൈറല്‍

 ഹെല്‍മറ്റ് ഇല്ലെന്ന കാരണത്താല്‍ ഷജീം കരണത്ത് അടിച്ചത്‌ സ്വന്തം പിതാവിനെക്കാള്‍ പ്രായമുള്ള വൃദ്ധനെ, സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രം വൈറല്‍

ഹെല്‍മറ്റ് ഇല്ലെന്ന കാരണത്താല്‍ എസ്.ഐ ഷജീം കരണത്ത് അടിച്ചത്‌ സ്വന്തം പിതാവിനെക്കാള്‍ പ്രായമുള്ള വൃദ്ധനെ. സർവീസിൽ കയറിയപ്പോൾ മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന എസ്‌ഐയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സ്വന്തം അച്ഛനെക്കാള്‍ പ്രായമുള്ള വൃദ്ദനെ മര്‍ദ്ദിച്ച ഷജീമിനെതിരെ വന്‍വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്.

പ്രബേഷൻ എസ്.ഐ ആണ്‌ പയ്യൻ എന്നും ഈ സർക്കാരിന്റെ കാലത്ത് കിട്ടിയ സമ്മാനമാണ്‌ തൊപ്പിയും കാക്കിയും എന്നും സോഷ്യൽ മീഡിയ പരിഹാസം. ജൂലൈ അവസാനം ആയിരുന്നു ഷജിം പ്രബേഷൻ എസ്.ഐ ആയി ജോലിയിൽ കയറിയത്.

ജോലിയിൽ കയറിയപ്പോൾ ഡി.വൈ.എഫ്.ഐ മേട്ടും പുറം യൂണിറ്റ് ആണ്‌ ഫേസ്ബുക്കിൽ അഭിവാദ്യം അർപ്പിച്ച് ചിത്രം സഹിതം പോസ്റ്റ് ഇട്ടതും.