വയസ്സാകുന്നത് അവനിഷ്‌ടമല്ല, എന്നും ഇതുപോലിരിക്കാൻ തിരുനെല്ലിയിൽ കൊണ്ടാക്കി; സാജാന്നുള്ള വിളി ഞാനിങ്ങ് കൊണ്ടു പോന്നു എന്റെ ബലത്തിന്! ശബരിയുടെ ഓര്‍മ്മയില്‍ സാജന്‍ സൂര്യ

 വയസ്സാകുന്നത്  അവനിഷ്‌ടമല്ല, എന്നും  ഇതുപോലിരിക്കാൻ  തിരുനെല്ലിയിൽ കൊണ്ടാക്കി; സാജാന്നുള്ള വിളി ഞാനിങ്ങ് കൊണ്ടു പോന്നു എന്റെ ബലത്തിന്! ശബരിയുടെ ഓര്‍മ്മയില്‍ സാജന്‍ സൂര്യ

ശബരീനാഥിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് പലരും രംഗത്ത് എത്തിയിരുന്നു.ഇപ്പോള്‍ തന്റെ പ്രിയ സുഹൃത്തിനെ കുറിച്ച് ഹൃദയത്തില്‍ തൊടുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടന്‍ സാജന്‍ സൂര്യ.

’വയസ്സാകുന്നത് അവനിഷ്ടമല്ല..എന്നും ഇതുപോലിരിക്കാന്‍ തിരുനെല്ലിയില്‍ കൊണ്ടാക്കി.സാജാന്നുള്ള വിളി ഞാനിങ്ങ് കൊണ്ടു പോന്നു എന്റെ ബലത്തിന്.എന്നാണ് ശബരിയോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് സൗജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.പോസ്റ്റിന് നിരവധി കമന്റുകളും പോസ്റ്റിന് കീഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.

സെപ്റ്റംബര്‍ 17ന് ആയിരുന്നു ശബരി മരണത്തിന് കീഴടങ്ങിയത്.ഹൃദയാഘാതം ആണ് മരണ കാരണം. തിരുവനന്തപുരം അരുവിക്കര സ്വദേശി ആയിരുന്നു അദ്ദേഹം.സ്വാമി അയ്യപ്പന്‍, പാടാത്ത പൈങ്കിളി അടക്കം നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്.