“രണ്ടു കോടിയുടെ കാർ വാങ്ങുന്നതിലും കോടികൾ സമ്പാദിക്കുന്നതിലും അല്ല കാര്യം; ആദ്യം രണ്ട് കുഞ്ഞിക്കാൽ കാണിക്കുന്നതിൽ കഴിവ് കാണിക്ക്, ആറേഴു വർഷം കഴിഞ്ഞല്ലോ കല്യാണം കഴിഞ്ഞിട്ട്, എന്തെ അതിനുമാത്രം ഒരു 15 മിനിറ്റ് സമയം കിട്ടിയില്ലേ?” സോഷ്യല്‍ മീഡിയയെ പോലും അമ്പരിപ്പിച്ച് ഫഹദിനെയും നസ്രിയയെയും ഉപദേശിക്കുന്ന ഒരു പാവം സഹോദരി !

ഫഹദ് ഫാസിലും നസ്രിയ നസീമും കഴിഞ്ഞ ദിവസം ഒരു പുതിയ കാർ വാങ്ങിയ ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. പോർഷെ 911 മോഡൽ കാർ ആണ് ഇരുവരും സ്വന്തമാക്കിയത്. പൈത്തൺ ഗ്രീൻ കളറിലുള്ള കാറാണ് ഇരുവരും തിരഞ്ഞെടുത്തത്. ഇന്ത്യയിൽ തന്നെ ഈ കളർ ഉള്ള ഏക ഉടമകൾ ഇനി ഇവർ ആണ്. ഒരുകോടി 90 ലക്ഷം രൂപയാണ് കാറിൻറെ എക്സ് ഷോറൂം വില.

ഇതിനു താഴെ വന്ന ഒരു കമൻറ് ആണ് എല്ലാവരെയും ഇപ്പോൾ ചിരിപ്പിക്കുന്നത്.ഒരു മൂത്ത സഹോദരി എന്ന നിലയിൽ ഫഹദിനെയും നസ്രിയയെയും ഉപദേശിക്കുന്ന ഒരു പാവം സഹോദരിയെ ആണ് കമന്റിൽ നമുക്ക് കാണാൻ സാധിക്കുന്നത്.

കല്യാണം കഴിഞ്ഞിട്ട് ഏട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പോലും ഇതുവരെ ഒരു കുഞ്ഞിക്കാൽ വേണമെന്ന ആഗ്രഹം നിങ്ങൾക്ക് ഇല്ലേ എന്നാണ് പാവം സഹോദരി പൊട്ടിത്തെറിച്ചു കൊണ്ട് ചോദിച്ചത്. ഒരു മൂത്ത സഹോദരിയുടെ സ്നേഹവും കരുതലും എല്ലാം നമുക്ക് ഇവരുടെ വാക്കുകളിൽ നിന്നും കാണാം.

“രണ്ടു കോടിയുടെ കാർ വാങ്ങുന്നതിലും കോടികൾ സമ്പാദിക്കുന്നതിലും അല്ല കാര്യം. ആദ്യം രണ്ട് കുഞ്ഞിക്കാൽ കാണിക്കുന്നതിൽ കഴിവ് കാണിക്ക്. ആറേഴു വർഷം കഴിഞ്ഞല്ലോ കല്യാണം കഴിഞ്ഞിട്ട്, എന്തെ അതിനുമാത്രം ഒരു 15 മിനിറ്റ് സമയം കിട്ടിയില്ലേ?” – ഇതായിരുന്നു കമന്റ്‌.

ഒരുപാട് ആളുകളാണ് സഹോദരിയുടെ കമന്റിനെ എതിർത്തുകൊണ്ടും പിന്തുണച്ചുകൊണ്ടും രംഗത്തെത്തുന്നത്. ഇത് ഫെയ്ക്ക് ഐഡി ആണ് എന്ന് വാദിക്കുന്നവർ ആണ് അധികവും.