കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ സ്ത്രീകളേയും ഡ്യൂട്ടിയിലുള്ള വനിതാ ഡോക്ടര്‍മാരേയും കമന്റടിച്ച് പൂവാലന്‍മാര്‍, മര്യാദക്ക് ഇരുന്നില്ലെങ്കില്‍ പിപിഇ കിറ്റ് ധരിച്ചു വന്ന് പൊക്കുമെന്ന് പൊലീസ്

 കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ സ്ത്രീകളേയും ഡ്യൂട്ടിയിലുള്ള വനിതാ ഡോക്ടര്‍മാരേയും കമന്റടിച്ച് പൂവാലന്‍മാര്‍, മര്യാദക്ക് ഇരുന്നില്ലെങ്കില്‍ പിപിഇ കിറ്റ് ധരിച്ചു വന്ന് പൊക്കുമെന്ന് പൊലീസ്

കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ സ്ത്രീകളേയും ഡ്യൂട്ടിയിലുള്ള വനിതാ ഡോക്ടര്‍മാരേയും കമന്റടിക്കുകയും ശല്യപ്പെടുകയും ചെയ്തിരുന്ന യുവാക്കള്‍ക്കെതിരെ പൊലീസ് നടപടി. പൊലീസിനെ അറിയിച്ചതോടെ ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പു നല്‍കുകയും തുടര്‍ന്നാല്‍ പുറത്തിറങ്ങുമ്പോള്‍ അറസ്റ്റ് ചെയ്യുമെന്നു മുന്നറിയിപ്പു നല്‍കുകയും ചെയ്തു.

താക്കീതുകളൊന്നും‍ പൂവാലന്‍മാര്‍ ആദ്യഘട്ടത്തില്‍ കേട്ടതായിപ്പോലും നടിച്ചില്ല. പിപിഇ കിറ്റു ധരിച്ചു കേന്ദ്രത്തില്‍ കയറി പ്രശ്നക്കാരെ കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചതോടെ പൂവാലന്‍മാര്‍ പത്തിമടക്കി.

കടയ്ക്കാവൂര്‍ ചെക്കാലവിളാകം ജംക്‌ഷനു സമീപം ശ്രീനാരായണവിലാസം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഫസ്റ്റ് ലെവല്‍ ട്രീറ്റ്മെന്റ് സെന്ററിലെ സ്ത്രീകളാണ് പൂവാല ശല്യത്തില്‍ പൊറുതിമുട്ടിയത്. ചിറയിന്‍കീഴ് സ്വദേശികളായ യുവാക്കളെ താക്കീത് ചെയ്ത പൊലീസ് കേസെടുക്കുമെന്നും അറിയിച്ചു.

കോവിഡ് കേന്ദ്രത്തില്‍ നൂറോളം പേരാണ് ചികില്‍സയിലുള്ളത്. ശല്യം വര്‍ധിച്ചുവന്നതോടെ കഴിഞ്ഞ ദിവസം സംഘത്തിനെതിരെ സ്ത്രീകള്‍ ഡ്യൂട്ടി ഡോക്ടര്‍ക്കു പരാതി നല്‍കിയിരുന്നു. തുടര്‍ന്നു പരാതി അന്വേഷിച്ചെത്തിയ വനിതാ ഡോക്ടര്‍ക്കുനേരെയും യുവാക്കള്‍ മര്യാദയില്ലാതെ പെരുമാറിയതോടെയാണു സംഭവം വിവാദമായത്.