സംശയത്തിന്റെ പേരില്‍ ഭാര്യയുടെ തല വെട്ടിമാറ്റി, ഭാര്യയുടെ അറ്റുപോയ തലയുമായി ഭര്‍ത്താവ് കീഴടങ്ങി

ലക്‌നൗ: സംശയത്തിന്റെ പേരില്‍ ഭാര്യയുടെ തല വെട്ടിമാറ്റി. ഭാര്യയുടെ അറ്റുപോയ തലയുമായി പൊലീസ് സ്റ്റേഷനില്‍ എത്തി ഭര്‍ത്താവ് കീഴടങ്ങി.
ഉത്തര്‍പ്രദേശിലെ ബന്ദ നേതാനഗറില്‍ വെളളിയാഴ്ച രാവിലെയാണ് സംഭവം. സംശയത്തിന്റെ പേരില്‍ ഭാര്യ വിമലയുമായി ചിന്നാര്‍ യാദവ് വഴക്കിട്ടു. വഴക്ക് മൂര്‍ച്ഛിച്ചതോടെ കുപിതനായ ചിന്നാര്‍ യാദവ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് 35കാരിയുടെ തലവെട്ടി മാറ്റുകയായിരുന്നു. തുടര്‍ന്ന് ബാബേരു പോലീസ് സ്റ്റേഷനില്‍ എത്തി ഭര്‍ത്താവ് കീഴടങ്ങിയതായി പൊലീസ് സൂപ്രണ്ട് മഹേന്ദ്ര പ്രതാപ് സിംഗ് ചൗഹാന്‍ പറഞ്ഞു.
ഭാര്യയുടെ അറ്റുപോയ തലയുമായി റോഡിലൂടെ ചിന്നാര്‍ യാദവ് നടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതായി പൊലീസ് പറഞ്ഞു.കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായും പൊലീസ് അറിയിച്ചു.