സിബിഐ എന്നാല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇഡിയറ്റ്‌സ് എന്നല്ല, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നാണ് ; ജഗതിയുടെ ഹിറ്റ് ഡയലോഗ് കോടതിയും ഏറ്റെടുത്തു

 സിബിഐ എന്നാല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇഡിയറ്റ്‌സ് എന്നല്ല, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നാണ് ; ജഗതിയുടെ ഹിറ്റ് ഡയലോഗ് കോടതിയും ഏറ്റെടുത്തു

കൊച്ചി: സിബിഐ എന്നാല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇഡിയറ്റ്‌സ് അല്ല സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നാണെന്ന് അഭിഭാഷകന്‍. ലൈഫ് മിഷന്‍ ക്രമക്കേടിലെ സിബിഐ അന്വേഷണത്തെ എതിര്‍ത്തുള്ള ഹര്‍ജിയില്‍  ഹൈക്കോടതിയിൽ വാദം കേൾക്കുന്നതിനിടെയാണ് സിബിഐ അഭിഭാഷകന്റെ പരാമര്‍ശം.

ലൈഫ് മിഷന്‍ പദ്ധതിയില്‍ ബിനാമി ഇടപാടാണ് നടന്നതെന്ന വാദത്തെ യൂണിടാക്കിന്റെ അഭിഭാഷകന്‍ എതിര്‍ത്തപ്പോഴാണ് ‘സി.ബി.ഐ. ഡയറിക്കുറിപ്പ്’ എന്ന സിനിമയില്‍ ജഗതി ശ്രീകുമാര്‍ വേഷമിട്ട വിക്രം എന്ന കഥാപാത്രം പറയുന്ന സംഭാഷണം സിബിഐ അഭിഭാഷകന്‍ കോടതിയില്‍ ഉന്നയിച്ചത്.

സിബിഐ എന്നാല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇഡിയറ്റ്‌സ് എന്നല്ല, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്നാണ്. അഭിഭാഷകന്‍ സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധയില്‍ യൂണിടാക് ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അധോലോക ഇടപാടാണ് നടന്നതെന്ന വാദത്തിനൊടുവിലായിരുന്നു പരാമര്‍ശം.

ലൈഫ് മിഷന്‍ പദ്ധതിയിലെ സാമ്പത്തികവുമായി ബന്ധപ്പെട്ട് കള്ളക്കടത്തു സംഘവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തമ്മില്‍ രഹസ്യ ഇടപാട് നടത്തിയിട്ടുണ്ട്. പദ്ധതിക്ക് പിന്നിലെ ഈ ഇടപാട് പൊതുജനമധ്യത്തില്‍ കൊണ്ടു വരേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് റെഡ് ക്രസന്റും യൂണിടാക്കുമായുള്ള ധാരണാപത്രം കണ്ണില്‍പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നും സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.