യുപിയില്‍ നിന്ന് വീണ്ടും ബലാത്സംഗ വാര്‍ത്തകള്‍; പാടത്ത് ജോലിക്കു പോയ സ്ത്രീയെ പീഡിപ്പിച്ച് വീഡിയോ പകര്‍ത്തി; കാന്‍പൂരില്‍ ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ പീഡനം

 യുപിയില്‍ നിന്ന് വീണ്ടും ബലാത്സംഗ വാര്‍ത്തകള്‍; പാടത്ത് ജോലിക്കു പോയ സ്ത്രീയെ പീഡിപ്പിച്ച് വീഡിയോ പകര്‍ത്തി; കാന്‍പൂരില്‍ ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ പീഡനം

ലഖ്‌നൗ: ഹാഥ്‌രസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്നതിലെ പ്രതിഷേധങ്ങള്‍ അടങ്ങുന്നതിന് മുന്‍പേ യുപിയില്‍ നിന്ന് വീണ്ടും ബലാത്സംഗ വാര്‍ത്തകള്‍ പുറത്തുവരുന്നു.

അലിഗഢില്‍ കൃഷിയിടത്തില്‍ ജോലിക്ക് പോയ സ്ത്രീയെ ഒരുസംഘം കൂട്ടബലാത്സംഗം ചെയ്തു. നാലുപേര്‍ ചേര്‍ന്നാണ് സ്ത്രീയെ ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന്റെ വീഡിയോ പകര്‍ത്തിയ പ്രതികള്‍ ഇത് പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.

കാന്‍പൂരില്‍ ജന്‍മദിനാഘോഷത്തിനിടെ പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. ബാരയിലെ ഒരു ഹോട്ടലിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സൗത്ത് കാന്‍പൂര്‍ നഗര്‍ എസ്പി പറഞ്ഞു.