തമിഴ്നാട്ടിലുള്ള കാമുകന്റെ അടുത്തുപോകാൻ സഹായം ചോദിച്ച 13കാരിയെ കൂട്ടിക്കൊണ്ടുപോയി കൂട്ടുകാര്‍ ബലാത്സംഗം ചെയ്തു

 തമിഴ്നാട്ടിലുള്ള കാമുകന്റെ അടുത്തുപോകാൻ സഹായം ചോദിച്ച 13കാരിയെ കൂട്ടിക്കൊണ്ടുപോയി കൂട്ടുകാര്‍ ബലാത്സംഗം ചെയ്തു

കോഴിക്കോട്; കാമുകന്റെ അടുത്തേക്ക് പോകാനായി സഹായം ചോദിച്ചെത്തിയ പതിമൂന്നുകാരിയെ മൂന്നു പേർ ചേർന്ന് പീഡിപ്പിച്ചു. കോഴിക്കോട് മുക്കത്താണ് സംഭവം. തമിഴ്നാട് സ്വദേശിയായ കാമുകനെ കാണാനായി ഇറങ്ങിത്തിരിച്ച പെൺകുട്ടിയെ യാത്രയ്ക്കിടെയാണ് പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ  മണാശ്ശേരി സ്വദേശി മിഥുൻ രാജ് (24), മലയമ്മ സ്വദേശി അഖിത്ത് രാജ് (23), മുക്കം കുറ്റിപ്പാല സ്വദേശി ജോബിൻ (23) എന്നിവരാണ് അറസ്റ്റിലായത്.

വീട്ടിൽ നിന്ന് കാണാതായ പെൺകുട്ടിയെ കാമുകന്റെ താമസസ്ഥലത്തു നിന്നു കണ്ടെത്തി. തുടർന്ന് കാമുകൻ തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ കാമരാജ്നഗർ സ്വദേശി ധരണിയും (22) അറസ്റ്റിലായി. സമൂഹമാധ്യമങ്ങൾ വഴിയാണ് പെൺകുട്ടി ധരണിയെ പരിചയപ്പെടുന്നത്. തുടർന്ന് കാമുകന്റെ അടുക്കൽ എത്തുന്നതിനായി മിഥുൻ രാജിന്റെ സഹായം തേടുകയായിരുന്നു. മണാശ്ശേരിയിലെ ആശുപത്രിയിൽ  വച്ചാണു പെൺകുട്ടി മിഥുൻ രാജിനെ കണ്ടുമുട്ടിയത്.

പെൺകുട്ടിയുടെ ആവശ്യപ്രകാരം  ഈ മാസം രണ്ടിനു മിഥുൻരാജ് രണ്ടു സുഹൃത്തുക്കൾക്കൊപ്പം കാറുമായെത്തി പെൺകുട്ടിയെ കൊണ്ടു പോയി. മണാശ്ശേരിയിലെ മെഡിക്കൽ കോളജിന്റെ പാർക്കിങ് ഗ്രൗണ്ടിൽ വാഹനം നിർത്തി മിഥുൻരാജ് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം, ഹൊസൂരിലെ ബസ് സ്റ്റാൻഡിലെത്തിച്ചു കടന്നുകളയുകയായിരുന്നു.