പിറക്കാതിരുന്നെങ്കിൽ, പാരിൽ നാം സ്നേഹിക്കുവാൻ, വെറുക്കാൻ കണ്ടു മുട്ടാതെയിരുന്നെങ്കിൽ ” എന്ന പരിദേവനം ജീവിച്ചിരിക്കുന്ന എത്രയോ ദമ്പതിമാരിൽ നിന്നും ഉയരുന്നുണ്ടാകണം? അതിനിടയിലാണ് ഈ ചിത്രം മനോഹരമാകുന്നത്.. !അതിലൊരാൾ നമ്മെ സംബന്ധിച്ചിടത്തോളം ഈ ഭൂമിയിൽ ഇന്നില്ല.. പക്ഷേ മറ്റേയാളത് സമ്മതിക്കുന്നില്ല

വിവാഹം എന്ന വ്യവസ്ഥയിലേക്ക് പ്രവേശിക്കുന്നപാടെ സ്വിച്ചിടും പോലെ പ്രവർത്തിച്ചു തുടങ്ങുന്നതല്ല പ്രണയം.. അത് തീർത്തും സ്വാഭാവികമായി ഉണ്ടാകേണ്ടതാണ്.. ഒരാളുടെ മറവികളാണ് ദാമ്പത്യത്തെ മനോഹരമാക്കുന്നതെന്ന വാചകം എവിടെയോ വായിച്ചതോർക്കുന്നു.. സ്വന്തം ഇഷ്ടങ്ങളുടെ മറവികളിലൂടെയാണ് പല ദാമ്പത്യങ്ങളും ‘സുന്ദരമായി ‘നമുക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്..

പലതും മറന്നു വെക്കേണ്ടി വരുന്നതും ഇഷ്ടങ്ങളുപേക്ഷിക്കേണ്ടി വരുന്നതും പൊതുവെ സ്ത്രീകളായിരിക്കും.. സ്നേഹരാഹിത്യത്താൽ പരസ്പരം പരിക്കേൽപ്പിക്കുന്ന പല ദമ്പതിമാരെയും കണ്ടിട്ടുണ്ട്.. “പിറക്കാതിരുന്നെങ്കിൽ, പാരിൽ നാം സ്നേഹിക്കുവാൻ, വെറുക്കാൻ നമ്മിൽക്കണ്ടുമുട്ടാതെയിരുന്നെങ്കിൽ ” എന്ന പരിദേവനം ജീവിച്ചിരിക്കുന്ന എത്രയോ ദമ്പതിമാരിൽ നിന്നും ഉയരുന്നുണ്ടാകണം?

അതിനിടയിലാണ് ഈ ചിത്രം മനോഹരമാകുന്നത്.. അതിലൊരാൾ നമ്മെ സംബന്ധിച്ചിടത്തോളം ഈ ഭൂമിയിൽ ഇന്നില്ല.. പക്ഷേ മറ്റേയാളത് സമ്മതിക്കുന്നില്ല.
‘നഷ്ടവസന്തസ്ഥലികളിൽ നിന്നു, സമൃദ്ധവസന്തതടങ്ങളിലേക്ക് ഇളവറ്റു പറക്കും പക്ഷികൾ പോൽ’ ജീവിതം തിരികെപ്പിടിക്കാൻ ശ്രമിക്കുന്ന ഈ പെൺകുട്ടിയോട് വല്ലാത്തൊരിഷ്ടമുണ്ട്…
നോക്കൂ… അവരെത്ര മനോഹരമായി ചിരിക്കുന്നു…!

അവർക്കാ കുഞ്ഞിനോട് സ്നേഹമുണ്ട്..
ആ കുഞ്ഞ് ചിരിക്കണമെന്നാഗ്രഹമുണ്ട്..
സ്നേഹമുള്ള – ആഹ്ലാദം നിറഞ്ഞ അന്തരീക്ഷത്തിലേക്ക് തൻ്റെ കുഞ്ഞ് പെറ്റു വീഴണമെന്ന് മോഹമുണ്ട്…
ചിരൂ…
നിങ്ങളെന്തൊരുഗ്രൻ മനുഷ്യനായിരുന്നിരിക്കണം!
മേഘ്നാ… നിങ്ങളുടെ ചിരികൾ വറ്റാതിരിക്കട്ടെ…