ഹൗ ആര്‍യു ഡാ! ഉറങ്ങുന്ന സമയത്ത് എന്താണ് ധരിക്കുന്നത്; ആരെയെങ്കിലും ചുംബിച്ചിട്ടുണ്ടോ?; വിദ്യാര്‍ഥിനികള്‍ക്ക് അശ്ലീല സന്ദേശമയച്ച് സുവിശേഷ പ്രസംഗകന്‍ !

 ഹൗ ആര്‍യു ഡാ! ഉറങ്ങുന്ന സമയത്ത് എന്താണ് ധരിക്കുന്നത്; ആരെയെങ്കിലും ചുംബിച്ചിട്ടുണ്ടോ?; വിദ്യാര്‍ഥിനികള്‍ക്ക് അശ്ലീല സന്ദേശമയച്ച് സുവിശേഷ പ്രസംഗകന്‍ !

വെല്ലൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് അശ്ലീല സന്ദേശമയച്ച് സുവിശേഷ പ്രാസംഗികന്‍. ക്രിസ്ത്യന്‍ സംഘടനയായ സ്‌ക്രിപ്ച്വര്‍ യൂണിയനിലെ സുവിശേഷ പ്രാസംഗികനാണ്  പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശം അയച്ചത്.

സാം ജെയ്‌സുന്ദര്‍ എന്നയാളാണ് ആനുവല്‍ വൊക്കേഷണല്‍ ബൈബിള്‍ സ്‌കൂളിന്റെ (വിബിഎസ്) ഭാഗമായി ബന്ധപ്പെട്ട പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശം അയച്ചത്. സ്‌ക്രിപ്ച്വര്‍ യൂണിയന്‍ പ്രസിദ്ധീകരണങ്ങളുടെ ഇംഗ്ലീഷ് വിഭാഗം സെക്രട്ടറിയാണ് ഇദ്ദേഹം.  വിദ്യാര്‍ത്ഥികളും ജെയ്‌സുന്ദറും തമ്മിലുള്ള സംഭാഷണങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് അധികൃതര്‍ ഇയാളെ സസ്‌പെന്റ് ചെയ്തു

ജയ്‌സുന്ദര്‍ പെണ്‍കുട്ടികളോട് അവരുടെ ഫോട്ടോകള്‍ അയയ്ക്കാന്‍ ആവശ്യപ്പെട്ടു. ഉറങ്ങുന്ന സമയം അവര്‍ എന്താണ് ധരിക്കുന്നതെന്നും സന്ദേശങ്ങളില്‍ ചോദിച്ചു. കൂടാതെ എപ്പോഴെങ്കിലും ആരെയെങ്കിലും ചുംബിച്ചിട്ടുണ്ടോയെന്നും തുടങ്ങുന്നതാണ് ചാറ്റുകളില്‍ അധികവും.

മീടൂവിലൂടെ ശ്രദ്ധേയയായ ഗായിക ചിന്‍മയിയും സന്ദേശങ്ങളും പോസ്റ്റുകളും പങ്കിട്ടിരുന്നു. ഇക്കാര്യം മനസിലാക്കിയ സ്‌ക്രിപ്റ്റ് യൂണിയന്‍ ബോര്‍ഡ് അംഗങ്ങള്‍ ഞായറാഴ്ച രാത്രി അടിയന്തര യോഗം ചേര്‍ന്ന് അദ്ദേഹത്തിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് തിങ്കളാഴ്ച അയാളെ സസ്‌പെന്‍ഡ് ചെയ്തു.

സാം ജെയ്‌സുന്ദര്‍ കഴിഞ്ഞ 17 വര്‍ഷമായി സ്‌ക്രിപ്റ്റ് യൂണിയനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. അദ്ദേഹം വര്‍ഷം തോറും വിബിഎസ് ഇവന്റുകള്‍ സംഘടിപ്പിക്കാറുണ്ട്.