തൃശൂരില്‍ 38കാരനായ യുവാവിന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍, മരണം വെട്ടേറ്റ്‌

 തൃശൂരില്‍ 38കാരനായ യുവാവിന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍, മരണം വെട്ടേറ്റ്‌

തൃശൂര്‍ : തൃശൂരില്‍ യുവാവിനെ വെട്ടിക്കൊന്നു. പഴയന്നൂര്‍ എളനാട് സ്വദേശി സതീഷ് എന്ന കുട്ടന്‍ ആണ് കൊല്ലപ്പെട്ടത്. 38 വയസ്സായിരുന്നു.

ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ചേലക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. പോക്സോ കേസ് പ്രതിയാണ് ഇയാൾ. ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായിരുന്ന സതീഷ് രണ്ടു മാസത്തെ പരോളിൽ   നാട്ടിലെത്തിയതായിരുന്നു.