ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവാവിനെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി, കാല് നായ്ക്കൾ കടിച്ചുവലിച്ചു

 ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവാവിനെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി, കാല് നായ്ക്കൾ കടിച്ചുവലിച്ചു

തിരുവനന്തപുരം: വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവാവിനെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മൃതദേഹത്തില്‍ നിന്ന് വേര്‍പെട്ട ഒരുകാൽ നായ്ക്കള്‍ കടിച്ചു വലിക്കുന്നത് നാട്ടുകാര്‍ കണ്ടതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടത്. തിരുവനന്തപുരം പാങ്ങോടാണ് സംഭവം.

ഒട്ടേറെ കേസുകളില്‍ പ്രതിയായിട്ടുള്ള പരയ്ക്കാട് കോളനിയിലെ ഷിബുവാണ് മരിച്ചത്. ഒറ്റക്കായിരുന്നു താമസം. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടെന്നാണ് നിഗമനം. ഇടയ്ക്കിടെ ചില സുഹൃത്തുക്കള്‍ വീട്ടിലെത്തി മദ്യപിക്കാറുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.

രണ്ട് ദിവസമായി ആരെയും കണ്ടിട്ടില്ലെന്നും പറയുന്നു. പാങ്ങോട് പൊലീസും ഫൊറന്‍സിക് സംഘവും അന്വേഷണം തുടങ്ങി.