മാതാപിതാക്കളുടെ കാത്തിരിപ്പിനും പ്രതീക്ഷയ്ക്കും മങ്ങലേല്‍പ്പിച്ച് ഡിഎന്‍എ പരിശോധന ഫലം; ആ മൃതദേഹം ജിഷ്ണുവിന്റെത് തന്നെ

കോട്ടയം: മറിയപ്പള്ളിക്കു സമീപം 4 മാസം മുൻപു കണ്ടെത്തിയ മൃതദേഹാവശിഷ്ടം വൈക്കം കുടവെച്ചൂർ സ്വദേശി ജിഷ്ണുവിന്റേതു തന്നെയെന്നു (23) ഡിഎൻഎ പരിശോധനാഫലം. തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നൽകിയ സാംപിളിന്റെ പരിശോധനാഫലം ഇന്നലെ ലഭിച്ചെന്നു ചങ്ങനാശേരി ഡിവൈഎസ്പി സി.ജെ. ജോഫി പറഞ്ഞു.
മൃതദേഹാവശിഷ്ടങ്ങൾക്കു സമീപം ഉണ്ടായിരുന്ന ഷർട്ടിന്റെ അവശിഷ്ടങ്ങൾ, ജീൻസ്, അടിവസ്ത്രം, ബെൽറ്റ്, ചെരിപ്പ്, മൊബൈൽ ഫോണുകൾ എന്നിവ ജിഷ്ണുവിന്റെ ബന്ധുക്കൾ നേരത്തേ തിരിച്ചറിഞ്ഞിരുന്നു.
ജൂൺ 3നാണ് കുമരകത്തെ ബാറിലെ ജീവനക്കാരനായ ജിഷ്ണുവിനെ കാണാതായത്. കുമരകം ചക്രംപടിയില്‍ ബസിറങ്ങിയ ജിഷ്ണു മറ്റൊരു ബസില്‍ കോട്ടയത്തേക്ക് പോയെന്നാണ് നിഗമനം. ഇത് സ്ഥിരീകരിച്ച് ബസ് ജീവനക്കാരുടെ മൊഴിയും ലഭിച്ചിരുന്നു. ബസിലിരുന്ന് ഇയാള്‍ തുടര്‍ച്ചയായി ഫോണില്‍ സംസാരിച്ചിരുന്നതായി കണ്ടക്ടര്‍ മൊഴി നല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കവെയാണ് പൊലീസ് ജിഷ്ണുവിന്റെതെന്ന് കരുതുന്ന മൃതദേഹം കണ്ടെടുത്തത്.