എം.എം.മണിക്ക് കോവിഡ് ; രോഗം സ്ഥിരീകരിക്കുന്ന നാലാമത്തെ മന്ത്രി

 എം.എം.മണിക്ക് കോവിഡ് ; രോഗം സ്ഥിരീകരിക്കുന്ന നാലാമത്തെ മന്ത്രി

തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം.മണിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴ്സനൽ സ്റ്റാഫ് അംഗങ്ങളെ ഉൾപ്പെടെ ക്വാറന്റീനിലാക്കി. മന്ത്രിയുമായി ഇടപഴകിയവര്‍ നിരീക്ഷണത്തില്‍ പോകാനും നിര്‍ദേശം നല്‍കി.

സംസ്ഥാന മന്ത്രിസഭയിൽ നാലാമത്തെ ആൾക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ മന്ത്രിമാരായ ഇ.പി.ജയരാജൻ, തോമസ് ഐസക്ക്, വി.എസ്‌. സുനിൽകുമാർ എന്നിവരും കോവിഡ് പോസിറ്റീവായിരുന്നു.