പെട്ടു പോകരുതേ, ഈ സ്ത്രീകൾ ചില്ലറക്കാരല്ല ! എല്ലാത്തിനും പിന്നിൽ ‘അങ്കിൾ’; വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​ണം​ ത​ട്ടു​ന്ന സ്ത്രീ​കളുടെ സം​ഘം വി​ല​സു​ന്നു

 പെട്ടു പോകരുതേ, ഈ സ്ത്രീകൾ ചില്ലറക്കാരല്ല ! എല്ലാത്തിനും പിന്നിൽ ‘അങ്കിൾ’;  വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​ണം​ ത​ട്ടു​ന്ന സ്ത്രീ​കളുടെ സം​ഘം വി​ല​സു​ന്നു

കോ​ട്ട​യം: കോ​ട്ട​യ​ത്ത് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​ണം​ ത​ട്ടു​ന്ന സ്ത്രീ​കളുടെ സം​ഘം  വി​ല​സു​ന്നു.  കോ​ട്ട​യം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നി​ര​വ​ധി യു​വാ​ക്ക​ളെ വ​ശീ​ക​രി​ച്ചു കെ​ണി​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കെ​ണി​യി​ൽ​പ്പെ​ടു​ന്ന യു​വാ​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ന്ന​തി​നു മാ​ഫി​യ​സം​ഘ​വും ഇ​വ​ർ​ക്കു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.നി​ര​വ​ധി പേ​രി​ൽ​നി​ന്നും പ​ണം ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ള്ള​താ​യി പ​രാ​തി ഉ​യ​രു​ന്നു.

മ​റ്റു ബ​ന്ധു​ക്ക​ളി​ല്ലെ​ന്നും സാ​ന്പ​ത്തി​ക​മാ​യി വ​ള​രെ ഉ​ന്ന​ത നി​ല​യി​ലാ​ണെ​ന്നും ധ​രി​പ്പി​ച്ചാ​ണു യു​വാ​ക്ക​ളെ സ്ത്രീകൾ ആ​ക​ർ​ഷി​പ്പി​ക്കു​ന്ന​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ഉ​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു. കൂ​ടു​ത​ൽ അ​ടു​ത്തു ക​ഴി​യു​ന്പോ​ൾ വി​വാ​ഹ​ത്തി​നു നി​ർ​ബ​ന്ധി​പ്പി​ക്കും.

പി​ന്നീ​ട് പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ വി​വാ​ഹ​ത്തി​ൽ​നി​ന്നും പി​ൻ​മാ​റു​ക​യും പീ​ഡ​ന​ത്തി​നു പോ​ലീ​സി​ൽ കേസ് ന​ൽ​കു​മെ​ന്നു സ്ത്രീ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യുമാ​ണു ചെ​യ്യു​ന്ന​ത്.

പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ന്ന​തി​നും കോ​ട​തി​യി​ൽ കേ​സ് ന​ട​ത്തു​ന്ന​തി​നും സ്ഥി​ര​മാ​യി അ​ഭി​ഭാ​ഷ​ക​രെ നി​യോ​ഗി​ച്ചി​രി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്. ഈ ​സം​ഘ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രി​ൽ രാ​ഷ്ട്രീ​യ​ക്കാ​രും അ​ഭി​ഭാ​ഷ​ക​നാ​യ ഒ​രാ​ളും ചേ​ർ​ന്നാ​ണു ത​ട്ടി​പ്പ് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. കൊ​ച്ചി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ‘അ​ങ്കി​ൾ’ ആ​ണു ത​ട്ടി​പ്പ് സം​ഘ​ത്തി​നു ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്.