കാസര്‍കോട് പതിനാറുകാരിയെ പീഡിപ്പിച്ചത് പെണ്‍കുട്ടിയുടെ അച്ഛന്‍ തന്നെ; ഗര്‍ഭഛിദ്രം നടത്തി കുഴിച്ചിട്ട ഭ്രൂണത്തിന്റെ ഡിഎന്‍എയ്ക്ക് സാമ്യമുള്ളത് പെണ്‍കുട്ടിയുടെ അച്ഛന്റെ ഡിഎന്‍എയുമായി മാത്രം, പരിശോധിച്ചത് 10 പ്രതികളുടെ ഡിഎന്‍എ

കാസര്‍കോട് : കാസര്‍കോട് പതിനാറുകാരിയെ പീഡിപ്പിച്ചത് പെണ്‍കുട്ടിയുടെ അച്ഛന്‍ തന്നെയെന്ന് ഡിഎന്‍എ പരിശോധനാഫലം. ഗര്‍ഭഛിദ്രം നടത്തി കുഴിച്ചിട്ട ഭ്രൂണാവശിഷ്ടത്തിലെ ഡിഎന്‍എയും പെണ്‍കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ ഡിഎന്‍എയും പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.

കേസിലെ ഒന്നാം പ്രതിയായ അച്ഛനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ കുറ്റസമ്മത മൊഴിയില്‍ അച്ഛന്‍ തന്നെയാണ് ഭ്രൂണം വീടിനു പിറകില്‍ കുഴിച്ചിട്ട വിവരം വെളിപ്പെടുത്തിയത്.

ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടര്‍മാര്‍ക്ക് എതിരെയുള്ളത് ഉള്‍പ്പെടെ 7 കേസുകളിലായി കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ 10 പേരെയാണ് പ്രതി ചേര്‍ത്തത്. രണ്ടു ഡോക്ടര്‍മാര്‍ പിന്നീട് ഹൈക്കോടതിയെ സമീപിച്ച്‌ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.