വീട്ടുമുറ്റത്തിരുന്നു കുടത്തിൽ താളമിട്ട് ആ സഹോദരങ്ങൾ പാടി! സംഗീതമെ അമര സല്ലാപമെ..വീടിന്റെ തിണ്ണയിലിരുന്ന് കുടത്തില്‍ കൊട്ടിപ്പാടുന്ന കുഞ്ഞികൃഷ്ണനും രതീഷും! വീഡിയോ കൊടൂര വൈറല്‍

കാസർകോട് കമ്പല്ലൂർ സ്വദേശിയും അട്ടപ്പാടി ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിലെ താൽക്കാലിക സംഗീത അധ്യാപകനുമായ പി.വി.കുഞ്ഞിക്കൃഷ്ണനും സഹോദരൻ പി.വി.രതീഷും ചേർന്നു പാടിയ ‘സംഗീതമേ അമര സല്ലാപമേ…’ എന്ന പാട്ടിന്റെ വിഡിയോ 3 ദിവസത്തിനിടെ കണ്ടത് 7 ലക്ഷത്തോളം പേർ.
ഇവരുടെ സഹോദരി ഏഴാം ക്ലാസുകാരി ആര്യയാണു ദൃശ്യം മൊബൈലിൽ പകർത്തി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
പാലക്കാട് ചെമ്പൈ ഗവ.സംഗീത കോളജിൽ നിന്നാണ് ഇരുവരും ബിരുദപഠനം പൂർത്തിയാക്കിയത്. തബല, വയലിൻ ഉൾപ്പെടെ സംഗീത ഉപകരണങ്ങളും അഭ്യസിച്ചു.
വീഡിയോ കടപ്പാട് മനോരമ