വണ്ടി തടഞ്ഞു തോക്കിന്‍ മുനയില്‍ നിര്‍ത്തി മര്‍ദ്ദനം; വായില്‍ മൂത്രം ഒഴിച്ചു, പൂണൂല്‍ വലിച്ചുപൊട്ടിച്ചു; യുപിയില്‍ യുവാവ് നേരിട്ട ക്രൂരത

ലക്‌നൗ: ഭൂമി തര്‍ക്കത്തിന്റെ പേരില്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി മര്‍ദ്ദിച്ചതായും ദേഹത്ത് മൂത്രം ഒഴിച്ചതായും പരാതി. അനീഷ് ചന്ദ് ദ്വിവേദിയുടെ പരാതിയില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തനിക്ക് നേരിട്ട ദുരനുഭവം അനീഷ് ചന്ദ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം.
ഒരു കൂട്ടം ആളുകള്‍ വണ്ടി തടഞ്ഞുനിര്‍ത്തി തനിക്ക് ചുറ്റും കൂടി തോക്കിന്‍ മുനയില്‍ നിര്‍ത്തി മര്‍ദ്ദനം ആരംഭിച്ചതായി പരാതിയില്‍ പറയുന്നു. പ്രതികളില്‍ ഒരാള്‍ വായില്‍ മൂത്രം ഒഴിക്കുകയും പൂണൂല്‍ വലിച്ചു പൊട്ടിക്കുകയും ചെയ്തതായും അനീഷ് ചന്ദിന്റെ പരാതിയില്‍ പറയുന്നു.