കക്കൂസ് ഒരു അത്ഭുതമായി തോന്നിയത് ഇപ്പോഴാണ്; ജപ്പാനിൽ മാത്രം കാണാനാകുന്ന ചില പ്രേത്യേകതകളിതാ

 കക്കൂസ് ഒരു അത്ഭുതമായി തോന്നിയത് ഇപ്പോഴാണ്; ജപ്പാനിൽ മാത്രം കാണാനാകുന്ന ചില പ്രേത്യേകതകളിതാ

ആളുകളെ അതിശയിപ്പിക്കുന്നതും രസകരവുമായ പുതിയ കണ്ടെത്തലുമായി അത്ഭുതം സൃഷ്ടിക്കുകയാണ് ജപ്പാൻ എന്ന രാജ്യം. ന്യൂഡിൽസ് കുളി, കറക്കാൻ കഴിയുന്ന ട്രെയിൻ സീറ്റുകൾ, ഹൈ-ടെക് ടോയിലറ്റുകൾ, ചതുരാകൃതിയിലുള്ള തണ്ണി മത്തൻ, ബർഗർ കഴിക്കാനുള്ള ഫേസ് മാസ്‌ക്കുകൾ തുടങ്ങീ വളരെ രസകരമായ കാര്യങ്ങൾ ജപ്പാനിലുണ്ട്.

അവ എന്തൊക്കെയാണ് എന്ന് നോക്കാം.

ആദ്യമായി ജപ്പാനിലെ ഫേക്ക് ഫുഡ്. നമ്മുടെ നാട്ടിലെല്ലാം ഒട്ടുമിക്ക കടകളിലും ഡിസ്‌പ്ലെക്ക് പല വസ്തുക്കളും വെച്ചിരിക്കുന്നത് കാണാം. മാത്രമല്ല വലിയ റെസ്റ്റോറന്റുകളിലും മറ്റും ഭക്ഷണ പദാർത്ഥങ്ങളും പ്രദർശിപ്പിക്കുന്നത് നമ്മൾ കണ്ടിരിക്കും. അവയെല്ലാം തന്നെ ഒറിജിനൽ വസ്തുക്കൾ ആയിരിക്കും.

എന്നാൽ, ജാപ്പനീസിന്റെ മാത്രം പ്രേത്യേകത എന്തെന്നാൽ,അവർക്കു ഒറിജിനലിനെ വെല്ലുന്ന ഡമ്മി വസ്തുക്കൾ ഉണ്ടാക്കാൻ കഴിയും. ഇവർ ഒട്ടുമിക്ക റെസ്റ്റോറന്റുകളിലും മറ്റും പ്ലാസ്റ്റികും വാക്സിനും ഉപയോഗിച്ച് നിർമ്മിച്ച ഡമ്മി ഫുഡ്ഡുകളാണ്.

നേരെ കയറി ചെന്ന് ഭക്ഷണ പദാർത്ഥങ്ങൾ രുചിച്ചു നോക്കാൻ നിൽക്കുന്നതിനു മുമ്പ് ഈ കാര്യം കൂടി ശ്രദ്ധിക്കുക. ഇവ കാണുമ്പോൾ തന്നെ ഒറിജിനലിനെ പോലും വെല്ലുന്നതായിരിക്കും. അത് കൊണ്ടു തന്നെ ഈച്ച പോലെയുള്ള പ്രാണികൾ ഭക്ഷണ പദാർത്ഥങ്ങളിൽവന്നിരിക്കുന്നത് തടയാനായി സാധിക്കും.

അടുത്തത് ബർഗർ കഴിക്കാനുള്ള ഫേസ് മാസ്ക്കുൾ. ജാപ്പനീസുകാർ ഫുഡ് കഴിക്കുമ്പോൾ ടേബിൾ മാനേഴ്‌സിന്റെ കാര്യത്തിൽ അൽപ്പം ശ്രദ്ധ കൂടുതൽ കൊടുക്കുന്നവരാണ്. അത് കൊണ്ട് തന്നെ ബർഗർ പോലെയുള്ള അൽപ്പം ജ്യൂസിയായ വസ്തുക്കൾ കഴിക്കാനായി ഫേസ് മാസ്‌ക്കുകൾ ഉപയോഗിക്കുന്നു. അതായത് ബർഗർ കഴിക്കുമ്പോൾ അതിനുള്ളിലെ ജ്യൂസിയായ സാധനങ്ങൾ മുഖത്തെല്ലാം ആകാൻ സാധ്യതയുണ്ട്.

മറ്റുള്ളവർ കാണുന്നത് ഒരു കുറച്ചിലായിട്ടാണ് ജപ്പാനുകാർ അതിനെ കാണുന്നത്. അത് കൊണ്ട് തന്നെ നല്ല സുന്ദരമായ ഫേസുള്ള ചിത്രങ്ങൾ ആ മാസ്ക്കിനു പിറകിൽ പ്രിന്റടിച്ചു അത് പുറത്തേക്ക് കാണത്തക്ക വിധമാണ് അവിടെ ആളുകൾ ബർഗർ പോലുള്ള വസ്തുക്കൾ കഴിക്കുന്നത്. ഇതുപോലെയുള്ള കാര്യങ്ങൾ സ്ത്രീകൾക്ക് പബ്ലിക്കിൽ നിന്ന് കൊണ്ട് സുഖമായി ഭക്ഷണം കഴിക്കാനായി സഹായിക്കുന്നു.