ചിരഞ്ജീവിക്കരികിലായി നിറവയറുമായി നിൽക്കുന്ന മേഘ്ന; നിന്നെയോർത്ത് ഞാൻ എന്തുമാത്രം കരഞ്ഞു എന്ന് എനിക്കു തന്നെയറിയില്ല, ഒരുപാട് സ്നേഹം’; നവ്യ

 ചിരഞ്ജീവിക്കരികിലായി നിറവയറുമായി നിൽക്കുന്ന മേഘ്ന; നിന്നെയോർത്ത് ഞാൻ എന്തുമാത്രം കരഞ്ഞു എന്ന് എനിക്കു തന്നെയറിയില്ല, ഒരുപാട് സ്നേഹം’; നവ്യ

ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിനിടയിലാണ് ചിരുവിനെ മേഘ്നയിൽനിന്നു മരണം തട്ടിയെടുത്തത്. നടൻ ചിരഞ്ജീവി സർജയുടെ  അപ്രതീക്ഷിത വിയോ​ഗം കുടുംബാം​ഗങ്ങൾക്കെന്നപോലെ ആരാധകർക്കും ഇന്നും ഒരു നോവാണ്. ചിരുവിനെക്കുറിച്ച് പറയാൻ മാത്രമാണ് പിന്നീട് മേഘ്ന സോഷ്യൽ മീഡിയയിൽ എത്തിയത്. കഴിഞ്ഞ ദിവസം തന്റെ വളകാപ്പ്/സീമന്തം ചടങ്ങിൽ നിന്നും പകർത്തിയ ചിത്രങ്ങളും നടി പങ്കുവച്ചിരുന്നു.

ചിരഞ്ജീവിക്കരികിലായി നിറവയറുമായി നിൽക്കുന്ന മേഘ്നയുടെ ചിത്രങ്ങൾ ആരുടെയും കണ്ണുനിറയ്ക്കുന്നതാണ്. “എനിക്ക് വളരെ സവിശേഷമായ രണ്ടു പേർ. ഇങ്ങനെയാണ് ഇപ്പോൾ ചിരു വേണ്ടിയിരുന്നത്, ആ രീതിയിൽ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും… എന്നെന്നേക്കും എല്ലായ്‌പ്പോഴും,” മേഘ്ന കുറിച്ചു.

ഈ ചിത്രങ്ങളും മേഘ്നയുടെ വാക്കുകളും തന്റെ ഹൃദയത്തെ ഏറെ വേദനിപ്പിച്ചു എന്ന് പറയുകയാണ് നടി നവ്യ നായർ. “എനിക്ക് നിങ്ങളെ വ്യക്തിപരമായി അറിയില്ല. പക്ഷെ മേഘ്ന, നിന്നെയോർത്ത് ഞാൻ എന്തുമാത്രം കരഞ്ഞു എന്ന് എനിക്കു തന്നെയറിയില്ല. ഈ പോസ്റ്റ് വായിച്ചതിന് ശേഷവും അതേ. ഒരുപാട് സ്നേഹം. നിനക്കായി പ്രാർഥിക്കുന്നു,” നവ്യ കുറിച്ചു.

പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018ലാണ് ചിരഞ്ജീവിയും മേഘ്നയും വിവാഹിതരായത്.  കഴിഞ്ഞ ജൂലൈയിലാണ് ഹൃദയസ്തംഭനത്തെ തുടർന്ന് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. അന്ന് മൂന്ന് മാസം ​ഗർഭിണിയായിരുന്നു മേഘ്ന.