യുപിയില്‍ വീണ്ടും കൂട്ട ബലാല്‍സംഗം; 15 കാരിയെ മയക്കുമരുന്ന് നല്‍കി മയക്കിയശേഷം ബലാല്‍സംഗം ചെയ്തു, പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുടെ  ബന്ധു

 യുപിയില്‍ വീണ്ടും കൂട്ട ബലാല്‍സംഗം; 15 കാരിയെ മയക്കുമരുന്ന് നല്‍കി മയക്കിയശേഷം ബലാല്‍സംഗം ചെയ്തു, പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുടെ  ബന്ധു

മീററ്റ് : ഉത്തര്‍പ്രദേശില്‍ വീണ്ടും പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിനിരയായി. മീററ്റില്‍ 15 കാരിയെ രണ്ടുപേര്‍ മയക്കുമരുന്ന് നല്‍കി മയക്കിയശേഷം ബലാല്‍സംഗം ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്തു.

യുപിയിലെ മീററ്റിലെ സിവില്‍ ലൈന്‍സ് ഏരിയയിലാണ് സംഭവം. കേസില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുടെ  ബന്ധുവാണെന്ന് മീററ്റ് എസ്പി സൂരജ് റോയ് അറിയിച്ചു.