ഹാഥ്‌രസ്‌ കേസിലെ പ്രതികൾ‌ക്ക് വേണ്ടി ​​ഹാജരാകുന്നത് നിർഭയ കേസിലെ പ്രതികൾക്കായി വാദിച്ച അഭിഭാഷകൻ, സമാധാനം, തൂക്കുകയര്‍ ഉറപ്പായെന്ന് മലയാളികള്‍ !

 ഹാഥ്‌രസ്‌ കേസിലെ പ്രതികൾ‌ക്ക് വേണ്ടി ​​ഹാജരാകുന്നത് നിർഭയ കേസിലെ പ്രതികൾക്കായി വാദിച്ച അഭിഭാഷകൻ, സമാധാനം, തൂക്കുകയര്‍ ഉറപ്പായെന്ന് മലയാളികള്‍ !

ഡൽഹി: നിർഭയ കേസിലെ പ്രതികൾക്കു വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ എപി സിങ് ഹാഥ്‌രസ്‌ കേസിലെ പ്രതികൾക്കു വേണ്ടിയും കോടതിയിലെത്തും. ഹാഥ്‌രസിൽ ദളിത് വിഭാഗത്തിൽപ്പെട്ട 19-കാരി കൂട്ടബലാത്സംഗത്തിനും ക്രൂരപീഡനത്തിനും ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് നീക്കം.

അഖില ഭാരതീയ ക്ഷത്രിയ മഹാസഭയാണ് എപി സിങിനെ കേസ് ഏൽപ്പിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. സംഘടനയുടെ ദേശീയ അധ്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ രാജാ മാൻവേന്ദ്ര സിങ്ങാണ് ഹാഥ്‌രസ് പ്രതികൾക്കു വേണ്ടി ഹാജരാകാൻ എപി സിങ്ങിനോട് ആവശ്യപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു.

‘മേൽജാതിക്കാരെ’ അപകീർത്തിപ്പെടുത്താൻ എസ്‌സി- എസ്ടി വിഭാഗക്കാരെ ദുരുപയോഗപ്പെടുത്തുകയാണെന്നും ഇത്തരം നീക്കങ്ങൾ രജ്പുത് വിഭാഗത്തിന് വേദനയുണ്ടാക്കിയെന്നും സംഘടന അവകാശപ്പെടുന്നു. വക്കീൽ ഫീസായി നൽകാൻ വൻ തുക തന്നെ സംഘടന പിരിച്ചെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.