മഹേശന്റെ വഴിയെ സുരേഷ് കുമാറും; തൃക്കുന്നപുഴയില്‍ എസ്എന്‍ഡിപി ശാഖാ സെക്രട്ടറി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍

 മഹേശന്റെ വഴിയെ സുരേഷ് കുമാറും; തൃക്കുന്നപുഴയില്‍ എസ്എന്‍ഡിപി ശാഖാ സെക്രട്ടറി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ:  എസ്എന്‍ഡിപി ശാഖാ സെക്രട്ടറിയെ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ തൃക്കുന്നപുഴയില്‍ പാനൂര്‍ ശാഖാ സെക്രട്ടറി സുരേഷ് കുമാറിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 48 വയസയിരുന്നു.

ഓഫീസ് മുറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള കുറിപ്പ് മൃതദേഹത്തിനടുത്തുനിന്ന് കണ്ടെടുത്തു.

സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു.  നേരത്തെ കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി നേതാവ് ഓഫീസ് മുറിയില്‍ ആത്മഹത്യ ചെയ്തിരുന്നു.