പലപ്പോഴും സ്വർഗ്ഗ ദമ്പതികളെ അംഗീകരിക്കുന്ന ഏതെങ്കിലും രാജ്യത്ത് പോയി ജീവിച്ചാലോ എന്ന് പലതവണ ആലോചിച്ചതാണ്; ഏതൊരു ദമ്പതികളെ പോലെ തന്നെയാണ് ഞങ്ങളും; ഉടൻ തന്നെ ഞങ്ങൾ ഒരു കുഞ്ഞിനെ വരവേൽക്കും !പുതിയ തീരുമാനങ്ങളുമായി കേരളത്തിലെ സ്വവർഗ ദമ്പതികൾ

 പലപ്പോഴും സ്വർഗ്ഗ ദമ്പതികളെ അംഗീകരിക്കുന്ന ഏതെങ്കിലും രാജ്യത്ത് പോയി ജീവിച്ചാലോ എന്ന് പലതവണ ആലോചിച്ചതാണ്; ഏതൊരു ദമ്പതികളെ പോലെ തന്നെയാണ് ഞങ്ങളും; ഉടൻ തന്നെ ഞങ്ങൾ ഒരു കുഞ്ഞിനെ വരവേൽക്കും !പുതിയ തീരുമാനങ്ങളുമായി കേരളത്തിലെ സ്വവർഗ ദമ്പതികൾ

നിവേദിനെയും റഹീമിനെയും ഓര്‍മ്മയില്ലേ. കേരളം ആഘോഷിച്ച് ആദ്യ സ്വവര്‍ഗ വിവാഹത്തിലെ ദമ്പതികള്‍ ആണവര്‍. ഇപ്പോൾ പുതിയ ജീവിത വിശേഷങ്ങളും തീരുമാനങ്ങളും പങ്കുവെച്ചുകൊണ്ട് എത്തുകയാണ് ഇവർ.

“ഏറെ ആഘോഷിക്കപ്പെട്ട വിവാഹങ്ങളിൽ ഒന്നായിരുന്നു എന്റെയും റഹീമിന്റെയും. ഞങ്ങളെപ്പോലുള്ള ഒരുപാട് പേർക്ക് ഞങ്ങളുടെ വാർത്ത ഒരു പ്രചോദനം ആകും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു.

ഇതൊരു വിവാഹം പോലെ ആയിരുന്നു ഞങ്ങളുടേതും. പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് ഒക്കെ ഒരുപാട് ആസ്വദിച്ചാണ് നടത്തിയത്. സന്ദേശം വ്യക്തമായിരുന്നു – ഏതൊരു ദമ്പതികളെ പോലെ തന്നെയാണ് ഞങ്ങളും. എങ്കിലും കുടുംബത്തിൽ നിന്നും പെട്ടെന്ന് പുറത്തുവന്നു ഒറ്റയ്ക്ക് ജീവിക്കുക എന്നത് ശ്രമകരമായ ജോലി തന്നെയാണ്. ഒരുപാട് സമയവും ക്ഷമയും വേണം.

ഒരു ഓർത്തഡോക്സ് ക്രിസ്ത്യൻ കുടുംബത്തിൽ നിന്നുമാണ് വരുന്നത് എന്നതുകൊണ്ടുതന്നെ വീട്ടിലെ പ്രശ്നങ്ങൾ തരണം ചെയ്യുവാൻ ഒരുപാട് കഷ്ടപ്പെട്ടു. ഒരുപാട് ശ്രമിച്ചു എങ്കിലും ഞങ്ങളുടെ വിവാഹത്തിൽ കുടുംബങ്ങൾ പങ്കെടുത്തില്ല.

പക്ഷേ ഞങ്ങളുടെ സ്നേഹം അവയെയൊക്കെ തരണം ചെയ്തു. അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷം ഞങ്ങൾ പരസ്പരം വിവാഹിതരായി. നമ്മുടെ സമൂഹം ഇപ്പോഴും സ്വവർഗ ദമ്പതികളെ അംഗീകരിക്കാൻ തയ്യാറായിട്ടില്ല. ഇതര ജാതിയിൽ നിന്നോ ഇതര മതത്തിൽ നിന്നോ വിവാഹം കഴിക്കുന്നതിനേക്കാൾ വലിയ അസഹിഷ്ണുതയാണ് ഞങ്ങളെപ്പോലുള്ള ദമ്പതികൾ നേരിടുന്നത്. പലപ്പോഴും സ്വർഗ്ഗ ദമ്പതികളെ അംഗീകരിക്കുന്ന ഏതെങ്കിലും രാജ്യത്ത് പോയി ജീവിച്ചാലോ എന്ന് പലതവണ ആലോചിച്ചതാണ്. പക്ഷേ പിന്നീട് ഞങ്ങൾ ആലോചിക്കും, എന്തുകൊണ്ട് ഇന്ത്യയിൽ പറ്റില്ല?

സ്വവർഗ്ഗ ലൈംഗികത ഇന്ത്യയിൽ നിയമപരമാക്കിയത് വളരെ സ്വാഗതാർഹമായ ഒരു തീരുമാനമായിരുന്നു. എങ്കിൽപോലും ഇഷ്ടപ്പെട്ട ഒരാളെ വിവാഹം ചെയ്യുക, കുഞ്ഞിനെ ദത്തെടുക്കുക എന്നീ കാര്യങ്ങൾ ഞങ്ങൾക്ക് നിന്നും വിദൂരമാണ്. അതിൻറെ നിയമസാധുതകൾ ഇന്നും വിദൂരമാണ്. പക്ഷേ അവയൊന്നും ഞങ്ങളുടെ ജീവിതം ആസ്വദിച്ചു ജീവിക്കുന്നതിൽ നിന്നും ഞങ്ങളെ വിലക്കുന്നില്ല.

ഒരു മകനായി, പാർട്ണറായി, സുഹൃത്തായി, അച്ഛനായി ജീവിക്കുക എന്നത് നമ്മുടെ അവകാശമാണ്. അതുകൊണ്ട് ഞാനും എൻറെ പങ്കാളിയും ഐവിഎഫ് ലൂടെ ഒരു കുഞ്ഞിന് ജന്മം നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ഉടൻ തന്നെ ഞങ്ങൾ ഒരു കുഞ്ഞിനെ വരവേൽക്കും..”

– നിവേദ്‌ & റഹീം.