മെലിഞ്ഞ് എല്ലും തോലുമായ ശരീരം, കാലിലെ വലിയ വ്രണത്തിൽ പുഴുവരിക്കുന്നു; നാട്ടുകാര്‍ കാണുമ്പോള്‍ ആ പാവം വൃദ്ധന്‍ വീടിന്റെ തിണ്ണയില്‍ നഗ്നനായി കിടക്കുന്നു, തിരിഞ്ഞു നോക്കാതെ ബന്ധുക്കള്‍; കരളലിയിക്കുന്ന കദനകഥ കോതമംഗലത്തു നിന്ന്‌

കൊച്ചി: മെലിഞ്ഞ് എല്ലും തോലുമായ ശരീരം, കാലിലെ വലിയ വ്രണത്തിൽ പുഴുവരിക്കുന്നു, കൃഷ്ണപ്രസാദിനെ നാട്ടുകാർ കാണുമ്പോൾ വീടിന്റെ തിണ്ണയിൽ നഗ്നനായി കിടക്കുകയായിരുന്നു. കോതമംഗലത്തിനടുത്ത് മാമലക്കണ്ടത്ത് കപ്പലാംമൂട്ടിൽ ഗോപി എന്ന് വിളിക്കുന്ന കൃഷ്ണപ്രസാദിനാണ് ഈ ദുരവസ്ഥ. സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.

മാനസികാസ്വാസ്ഥ്യമുള്ള കൃഷ്ണപ്രസാദിനെ ബന്ധുക്കൾ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. വീടിനു സമീപത്തായി ബന്ധുക്കളുണ്ടെങ്കിലും ആരും സഹകരിക്കാറില്ലെന്ന് ഇവർ പറയുന്നു. വിവരം പുറത്തുവന്നതോടെ പൊലീസെത്തി കൃഷ്ണപ്രസാദിനെ ആശുപത്രിയിലേക്ക് മാറ്റി.

നേരത്തെ നാട്ടുകാർ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് കൃഷ്ണപ്രസാദിനെ ആശുപത്രിയിലാക്കിയിരുന്നു. അവിടെ നിന്ന് മടങ്ങിവന്ന ശേഷവും ബന്ധുകൾ സഹകരിച്ചിരുന്നില്ല.