ഞാൻ പറഞ്ഞ ഡയലോഗുകൾക്ക് മറ്റൊരാൾ ക്രെഡിറ്റ് എടുത്തു കൊണ്ടിരിക്കുകയാണെന്ന് പത്ത് വർഷങ്ങൾക്ക് മുമ്പാണ് ഞാൻ അറിയുന്നത്; “ഞാൻ കേരളത്തിൽ അല്ലാത്തത് കൊണ്ട് എനിക്ക് ഇതൊന്നും അറിയില്ലായിരുന്നുവെന്ന് ദുര്‍ഗ; 23 വർഷം ആയിട്ടുള്ള ഭാഗ്യലക്ഷ്മിയുടെ തള്ള് പൊളിച്ചടുക്കി സംവിധായകൻ ഫാസിൽ

 ഞാൻ പറഞ്ഞ ഡയലോഗുകൾക്ക് മറ്റൊരാൾ ക്രെഡിറ്റ് എടുത്തു കൊണ്ടിരിക്കുകയാണെന്ന് പത്ത് വർഷങ്ങൾക്ക് മുമ്പാണ് ഞാൻ അറിയുന്നത്; “ഞാൻ കേരളത്തിൽ അല്ലാത്തത് കൊണ്ട് എനിക്ക് ഇതൊന്നും അറിയില്ലായിരുന്നുവെന്ന് ദുര്‍ഗ; 23 വർഷം ആയിട്ടുള്ള ഭാഗ്യലക്ഷ്മിയുടെ തള്ള് പൊളിച്ചടുക്കി സംവിധായകൻ ഫാസിൽ

സൂപ്പര്‍ഹിറ്റ് ചലച്ചിത്രമായ മണിച്ചിത്രത്താഴില്‍ നാഗവല്ലിയ്ക്ക് ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മിയാണെന്നായിരുന്നു എല്ലാവരും വിചാരിച്ചിരുന്നത്. എന്നാൽ ഈ വിശ്വാസം ഇപ്പോൾ നമ്മുടെ കണ്മുന്നിൽ തകർന്നടിയുകയാണ്.

സംവിധായകൻ ഫാസിൽ തന്നെയാണ് നേരിട്ട് ഇപ്പോൾ ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. നാഗവല്ലിയുടെ തമിഴ് ഡയലോഗുകൾ ഡബ്ബ് ചെയ്തത് ഭാഗ്യലക്ഷ്മി അല്ല, മറിച്ച് ദുർഗ എന്ന തമിഴ് ഡബ്ബിങ് ആർട്ടിസ്റ്റ് ആണ്. ഒരു അഭിമുഖത്തിനിടെ ആണ് ഫാസിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതോടെ 23 വർഷമായി മലയാളികൾക്ക് അറിയാതിരുന്ന ഒരു സത്യം കൂടിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

“ഞാൻ കേരളത്തിൽ അല്ലാത്തത് കൊണ്ട് എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു. ഞാൻ പറഞ്ഞ ഡയലോഗുകൾക്ക് മറ്റൊരാൾ ക്രെഡിറ്റ് എടുത്തു കൊണ്ടിരിക്കുകയാണെന്ന് പത്ത് വർഷങ്ങൾക്ക് മുമ്പാണ് ഞാൻ അറിയുന്നത്. ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ രവി അടക്കമുള്ളവർ പലപ്പോഴും പറയുമായിരുന്നു, നിങ്ങൾ മുൻപോട്ടു വരണം.. നിങ്ങളുടെ ക്രെഡിറ്റ് ആണ് മറ്റുള്ളവർ എടുക്കുന്നത്.. എന്നൊക്കെ. ഇപ്പോൾ ഇത്രയും വർഷങ്ങൾക്കുശേഷം ആണെങ്കിൽ പോലും സത്യം പുറത്തു വന്നതിൽ സന്തോഷം ഉണ്ട്”- ഡബ്ബിങ് ആർട്ടിസ്റ്റ് ദുർഗ പറയുന്നു.

തനിക്ക് കിട്ടേണ്ട ക്രെഡിറ്റ് മറ്റൊരാൾ എടുക്കുന്നത് കാണുമ്പോൾ സങ്കടം തോന്നാറുണ്ട് എന്നും എന്നാൽ താൻ കേരളത്തിൽ അല്ലാത്തതുകൊണ്ട് പലപ്പോഴും പ്രതികരിക്കാൻ സാധിച്ചില്ല എന്നുമാണ് ദുർഗ പറയുന്നത്. ഐഡിയ സ്റ്റാർ സിംഗർ അടക്കമുള്ള റിയാലിറ്റി ഷോകളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മണിച്ചിത്രത്താഴിലെ പ്രസിദ്ധമായ സീനിനു ലൈവ് ആയി ഡബ്ബ് ചെയ്തിട്ടുണ്ട്.

ഇത് കാണുമ്പോൾ തനിക്ക് പലപ്പോഴും വിഷമം തോന്നാറുണ്ട് എന്നും ഭാഗ്യലക്ഷ്മിക്ക് എപ്പോഴെങ്കിലും പറയാമായിരുന്നു അത് താൻ അല്ല ഡബ്ബ് ചെയ്തത് എന്നും, മറിച്ച് മറ്റൊരു തമിഴ് ഡബ്ബിങ് ആർട്ടിസ്റ്റ് ആയിരുന്നു എന്നും. പക്ഷേ, വിഷമം ഉണ്ടെങ്കിൽ പോലും താൻ ഇതൊന്നും അത്ര കാര്യമായി എടുത്തില്ലായിരുന്നു എന്നും ദുർഗ കൂട്ടിച്ചേർത്തു.

https://www.facebook.com/watch/?v=723667631563163