യുപിയില്‍ പെണ്‍കുട്ടികള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സ്ഥിതി; നാല് വയസുകാരിയെ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് വീട്ടിലെത്തി ബന്ധു ക്രൂരമായി പീഡിപ്പിച്ചു, ഓരോ ദിവസവും നടക്കുന്നത് ഒന്നിലേറെ ക്രൂരതകള്‍

 യുപിയില്‍ പെണ്‍കുട്ടികള്‍ക്ക് ജീവിക്കാന്‍  കഴിയാത്ത സ്ഥിതി; നാല് വയസുകാരിയെ മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് വീട്ടിലെത്തി ബന്ധു ക്രൂരമായി പീഡിപ്പിച്ചു, ഓരോ ദിവസവും നടക്കുന്നത് ഒന്നിലേറെ ക്രൂരതകള്‍

അലിഗഡ്: ഉത്തർപ്രദേശിൽ നിന്ന് വീണ്ടും ഞെട്ടിക്കുന്ന വാർത്ത. നാല് വയസുകാരിയെ ബന്ധു ക്രൂരമായി പീഡിപ്പിച്ചു. അലിഗഡിലാണ് സംഭവം. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.‌ പ്രതിയെ ഉടൻ പിടികൂടുമെന്നും അലിഗഡ് റൂറൽ എസ്പി ശുഭം പട്ടേൽ പറഞ്ഞു.

ഹാഥ്റസ് കൊലപാതകത്തിന്റെ പേരിൽ പ്രതിഷേധ അലയൊലികൾ നിറഞ്ഞ് നിൽക്കവെയാണ് സമാനമായ ക്രൂരത വീണ്ടും അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം പതിനാലുകാരിയെ ഉത്തർപ്രദേശിൽ തലക്കടിയേറ്റ് മരിച്ച നിലയിലും കണ്ടെത്തിയിരുന്നു.