ക്രൂരത അനുഭവിച്ച് ജീവന് പോലും വെടിയേണ്ടി വരുന്നത് പെണ്ണിന്റെ തെറ്റോ? പീഡനം ഉണ്ടാകുന്നത് പെണ്‍കുട്ടികള്‍ക്ക് സംസ്ക്കാരം ഇല്ലാത്തതിനാല്‍; മാതാപിതാക്കള്‍ പെണ്‍കുട്ടികളെ സംസ്കാരം പഠിപ്പിക്കണമെന്ന് എംഎല്‍എ

ലക്നോ: ഹത്രാസില്‍ ദളിത് പെണ്‍കുട്ടി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ യോഗിസര്ക്കാരിനെതിരേ പ്രതിഷേധമുയരുന്നതിനിടെ ബലാത്സംഗക്കേസുകള്‍ സംബന്ധിച്ച് വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ രംഗത്ത്.
അമ്മമാര്‍ പെണ്മക്കളെ നല്ല മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് വളര്‍ത്താന്‍ ശ്രമിച്ചാല്‍ മാത്രമേ ഇത്തരം സംഭവങ്ങള്‍ ഇല്ലാതാകുവെന്നാണ് ബല്ലിയയിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗിന്റെ വിവാദ പരാമര്‍ശം.
സംസ്കാരം കൊണ്ടു മാത്രമേ ഇതു അവസാനിപ്പിക്കാന്‍ കഴിയൂ. ഭരണം കൊണ്ടോ ആയുധം കൊണ്ടോ പറ്റില്ല. മാതാപിതാക്കള്‍ പെണ്മക്കളെ നല്ല മൂല്യങ്ങള്‍ പഠിപ്പിക്കണം. നല്ല സര്‍ക്കാരും സംസ്കാരവും ഉണ്ടെങ്കില്‍ മാത്രമേ രാജ്യം മനോഹരമാകൂവെന്നും അദ്ദേഹം പറഞ്ഞു.