കുട്ടനെല്ലൂരില്‍ ബന്ധുക്കളുടെ കണ്‍മുന്നില്‍ കുത്തേറ്റു വീണ യുവ വനിതാ ഡോക്ടര്‍ മരിച്ചു

 കുട്ടനെല്ലൂരില്‍ ബന്ധുക്കളുടെ കണ്‍മുന്നില്‍ കുത്തേറ്റു വീണ യുവ വനിതാ ഡോക്ടര്‍ മരിച്ചു

മൂവാറ്റുപുഴ: കുട്ടനെല്ലൂരില്‍ ബന്ധുക്കളുടെ കണ്‍മുന്നില്‍ കുത്തേറ്റു വീണ യുവ വനിതാ ഡോക്ടര്‍ മരിച്ചു. ദന്തരോഗാശുപത്രിയില്‍ ബന്ധുക്കളുടെ മുന്നില്‍ വച്ച് സുഹൃത്തിന്റെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ഡോ .സോന ജോസാണ് മരിച്ചത്. കുട്ടനെല്ലൂരിൽ ദന്ത ക്ലിനിക്ക് നടത്തുന്ന മൂവാറ്റുപുഴ സ്വദേശിയായ ഡോ. സോന (30) ആണ് മരിച്ചത്. ഡോ. സോനയും സുഹൃത്തായ മഹേഷും ചേർന്നാണ് ദന്തൽ ക്ലിനിക് നടത്തിയിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ക്ലിനിക്കിൽ വെച്ച് ഡോക്ടർക്ക് കുത്തേറ്റത്.

കുട്ടനെല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ദി ഡെന്‍ടിസ്റ്റ് എന്ന ക്ലിനിക്കില്‍ കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു സംഭവം. ക്ലിനിക്കിന്റെ പാര്‍ട്ണറായ പാവറട്ടി സ്വദേശി മഹേഷുമായി ഡോ സോന സാമ്പത്തിക തര്‍ക്കത്തിലായിരുന്നുവെന്നു പൊലീസ് പറയുന്നു.

സംഭവ ദിവസം രാവിലെ സോനയും മൂവാറ്റുപുഴയിലുള്ള ബന്ധുക്കളും ചേര്‍ന്ന് ഒല്ലൂര്‍ പൊലീസ് സ്റ്റേഷനില്‍ മഹേഷിനെതിരെ പരാതി നല്‍കിയിരുന്നു. ഇവര്‍ ക്ലിനിക്കില്‍ തിരിച്ചെത്തിയ ഉടനെ മഹേഷ് കാറിലെത്തി ഡോക്ടറുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു.

കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ടു ഡോക്ടറുടെ വയറ്റിലും കാലിലും കുത്തുകയായിരുന്നു. തുടര്‍ന്ന് മഹേഷ് രക്ഷപ്പെട്ടിരുന്നു. ഭർത്താവുമായി വേർപിരിഞ്ഞ ഡോ. സോന രണ്ടുവർഷമായി അവിവാഹിതനായ മഹേഷിൻ്റെ കൂടെ കുരിയച്ചിറയിലെ ഫ്ലാറ്റിലാണ് താമസിക്കുന്നത്.  മഹേഷിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.